Wednesday December 07, 2016
Latest Updates

ബിനു കെ പി വരച്ച ചിത്രങ്ങള്‍ കേരളാ ഹൗസ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിന് 

ബിനു കെ പി വരച്ച ചിത്രങ്ങള്‍ കേരളാ ഹൗസ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിന് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ അനുഗ്രഹീത കലാകാരനായ ബിനു കെ പി വരച്ച ഇരുപതോളം ചിത്രങ്ങള്‍ കേരളാ ഹൗസ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നു.ജൂലൈ 24 ന് വെള്ളിയാഴ്ച ലൂക്കന്‍ വില്ലേജില്‍ നടക്കുന്ന കാര്‍ണിവല്‍ വേദിയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും.

ഗായകനും ചിത്രകാരനും എന്ന നിലയില്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ബിനു കെ പി യുടെ ചിത്രങ്ങള്‍ ഇതാദ്യമായാണ് പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.നിരവധി വര്‍ഷങ്ങളിലെ കലാസപര്യക്കുള്ളില്‍ അദ്ദേഹം വരച്ചു തീര്‍ത്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രങ്ങളാണ് കാര്‍ണിവലിന് പ്രദര്‍ശിപ്പിക്കുക.പ്രവേശനം സൗജന്യമായിരിക്കും.

Scroll To Top