Saturday December 10, 2016
Latest Updates

‘ആരോടും പറയാത്തവ’ …ബിനു കെ പി, മനസ് തുറക്കുന്നു(വീഡിയോ)’സംഗീത സാന്ദ്രമായ് കുറച്ചു നേരം’ 

‘ആരോടും പറയാത്തവ’ …ബിനു കെ പി, മനസ് തുറക്കുന്നു(വീഡിയോ)’സംഗീത സാന്ദ്രമായ് കുറച്ചു നേരം’ 
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മലയാളി കലാകാരന്‍മാര്‍ എവിടെയാണെന്നു ചോദിച്ചാല്‍ നിസംശയം പറയാം ഈ കൊച്ച്അയര്‍ലണ്ടില്‍ നിന്നാണെന്ന്.ഏതു മേഖലയിലും അയര്‍ലണ്ടിലെ മലയാളികള്‍,അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട് .ജിവിത തിരക്കിനിടയിലും അതിനു വേണ്ടി പ്രത്യകം സമയം കണ്ടെത്തുന്നു.

സര്‍വ മേഖലകളിലും അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് ഈയാഴ്ച്ച കേരളാ ഹൗസ് എഫ് എം റേഡിയോയില്‍.ഇതുവരെ മറ്റാരോടും പറയാത്ത ചില ജീവിതാനുഭവങ്ങള്‍ എഫ് എമ്മുമായി മനസ് തുറന്നു പങ്കുവയ്ക്കുന്നത് പ്രശസ്ത ഗായകന്‍ ബിനു കെ പി യാണ്.
കീ ബോര്‍ഡ്,ഓടക്കുഴല്‍,തബല തുടങ്ങി വാദ്യോപകരണങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്നതിനൊടൊപ്പം മികച്ച ചിത്രകാരന്‍ കൂടിയാണ് ആരക്കുഴ സ്വദേശിയായ ഇദ്ദേഹം.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തനത്തിലൂടെ റെക്‌സ് ബാന്റിനൊപ്പം നിരവധി അന്തര്‍ ദേശീയവേദികള്‍ ബിനു പിന്നിട്ടു കഴിഞ്ഞു.
പ്രശസ്തനായ സംഗീത സംവിധായകന്‍ അല്‍ഫോന്‍സുമായുള്ള സൌഹൃദത്തില്‍ കൂടിയാണ് സംഗീതമേഖലയില്‍ സജീവമായതെന്ന് ബിനു അനുസ്മരിക്കുന്നു.
കൊച്ചിന്‍ കലാഭവനിലേയ്ക്ക് ബിനുവിനെ തിരഞ്ഞെടുത്ത ആബേലച്ചന്റെ കണ്ടെത്തല്‍ മലയാള സംഗീതശാഖയ്ക്ക് സര്‍വ്വതോന്മുഖമായ ഐശ്വര്യമാക്കി മാറ്റിയെന്ന് നിസംശയം പറയാം.ആദ്യകാല ഗാനരചന ,സംഗീത സംവിധാനം തുടങ്ങിവയിലൂടെ സര്‍ഗാത്മകത തെളിയിച്ച ഇദ്ദേഹം നുറുകണക്കിനു സിഡികളിലും ഗാനങ്ങള്‍ ആലപിച്ചു.

‘നമ്മള്‍ ഏത് വിദേശരാജ്യത്തായിരുന്നാലും ഏതു വിദേശ പാസ്‌പോര്‍ട്ട് എടുത്താലും വന്ദേമാതരം കേള്‍ക്കുമ്പോള്‍ മനസ് അറിയാതെ തന്നെ എന്റെ മനസ് എന്റെ മാതൃരാജ്യത്തെത്തും’ എഫ് എം റേഡിയോയ്ക്ക് വേണ്ടി സ്വാതന്ത്ര്യ ദിനത്തില്‍ ‘വന്ദേമാതരം’,കീ ബോര്‍ഡിലുടെ വായിച്ചുകൊണ്ട് ‘സംഗീത സാന്ദ്രമായ്’ എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡിന് തയ്യാറെടുക്കവേ ബിനു കെ പി പറഞ്ഞു.

ഭാര്യ:ജെസ്റ്റിന കണ്ണൂര്‍ മണക്കടവ് സ്വദേശി.,മക്കള്‍:അല്‍ഫിന്‍,ബെനഡിക്ട്,റോസ്മരി എന്നിവരോടൊപ്പം ഫിംഗ്ലാസില്‍ താമസിക്കുന്നു .
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ്.
ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.
യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

Scroll To Top