Wednesday December 07, 2016
Latest Updates

വെള്ളത്തിന് പിന്നാലെ വേസ്റ്റ് നിര്‍മാര്‍ജനത്തിനും വിലയീടാക്കാന്‍ സര്‍ക്കാര്‍,വീട്ടുടമകള്‍ 160 യൂറോ വരെ അധികം നല്‍കേണ്ടി വരും,പ്രതിഷേധം പുകയുന്നു

വെള്ളത്തിന് പിന്നാലെ വേസ്റ്റ് നിര്‍മാര്‍ജനത്തിനും വിലയീടാക്കാന്‍ സര്‍ക്കാര്‍,വീട്ടുടമകള്‍ 160 യൂറോ വരെ അധികം നല്‍കേണ്ടി വരും,പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍:റീസൈക്ലിങ്ങിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കുടുംബമായി താമസക്കുന്നവര്‍ക്ക് തിരിച്ചടിയാകും. ഓരോ കുടുംബവും പുറംന്തള്ളുന്ന മാലിന്യത്തിന്റെ ഭാരമനുസരിച്ചാണ് പണം നല്‍കേണ്ടി വരിക. ഇത് വര്‍ഷത്തില്‍ 160 യൂറോ വരെ അധികചിലവ് വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തില്‍ ഏറ്റവും ബുദ്ധിമുട്ടിലാകുക വലിയ കുടുംബമായി താമസിക്കുന്നവരെയാണ്. ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തുക നല്‍കേണ്ടി വരും.കറുപ്പ്, ഗ്രേ തുടങ്ങിയ നിറങ്ങളിലുള്ള വേസ്റ്റ്ബിന്നില്‍ നിക്ഷേപിക്കുന്നവയ്ക് കിലോക്ക് 11 സെന്റ്, ബ്രൗണ്‍ ബിന്നിന് കിലോക്ക് 6 സെന്റ് എന്നിങ്ങനെയാണ് ചാര്‍ജ്ജ് വരിക. പച്ച നിറത്തിലുള്ള റീസൈക്ലിംഗിനുള്ള ബിന്നില്‍ നിക്ഷേപിക്കുന്നവയ്ക് പണം നല്‍കേണ്ടതില്ല എന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

.പുതിയ ചാര്‍ജ്ജ് ഈടാക്കല്‍ പദ്ധതി വേസ്റ്റുകള്‍ പുറന്തള്ളുന്നത് കുറയ്ക്കാനും റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാനുമാണെന്നാണ് അധികൃതരുടെ വാദം. ചാര്‍ജ്ജ് ഈടാക്കുന്നത് വേസ്റ്റ് കുറക്കുന്നതിനും അതുവഴി വഴി EU ടാര്‍ഗെറ്റുകള്‍ പൂര്‍ത്തിയാക്കുന്നതിനും സഹായിക്കുമെന്ന് ഹൗസിങ്ങ് മിനിസ്റ്റര്‍ പറയുന്നു.

എന്നാല്‍ ചാര്‍ജ്ജ് ഈടാക്കുന്നത് മാലിന്യങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി പുറംതള്ളുന്നതിന് കാരണമാകുമെന്ന ആക്ഷേപവുമുണ്ട്. അപ്രതീക്ഷിതമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും രോഗങ്ങളും മറ്റും അനുഭവിക്കുന്നവരെയും പുതിയ നിയമം ബുദ്ധിമുട്ടിലാക്കും .

Scroll To Top