Wednesday January 18, 2017
Latest Updates

ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമെന്ന് കേരളാ കോണ്‍ഗ്രസ്

ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമെന്ന് കേരളാ കോണ്‍ഗ്രസ്

കൊച്ചി:കെ എം മാണിക്ക് പണം നല്‍കിയ കാര്യങ്ങള്‍ ബാര്‍ ഉടമകള്‍ അസോസിയേഷന്‍ യോഗത്തില്‍ പറയുന്നതാണ് തന്റെ കൈവശമുള്ള ശബ്ദരേഖയിലുള്ളതെന്ന പേരില്‍ ബിജു രമേശ് റിപ്പോര്‍ട്ടര്‍ ടി വിയില്‍ കൂടി പുറത്ത് വിട്ട ശബ്ദരേഖ വ്യാജമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോബ് മൈക്കിള്‍.

ഡിസംബര്‍ 31 ന് ഒരു സംഘം ബാറുടമകള്‍ സംഘടിപ്പിച്ച മദ്യപാനപാര്‍ട്ടിയില്‍ നിന്നുള്ള ഒച്ചപാടുകളാണ് അസോസിയേഷന്‍ മീറ്റിംഗ് എന്ന പേരില്‍ ബിജു രമേശ് എഡിറ്റ് ചെയ്ത് പുറത്ത് വിട്ടത്.സത്യസന്ധതയില്ലാത്ത പൊതുജീവതത്തിന്റെ തെളിവാണ് ഇത്തരം ചെയ്തികളെന്നും ജോബ് മൈക്കിള്‍ പറഞ്ഞു.

കെ എം മാണിയെ ഏതു വിധേനെയും പുറത്താക്കാനും ഒറ്റപ്പെടുത്താനും ഉള്ള ചിലരുടെ ശ്രമങ്ങളാണ് വ്യാജരേഖയായും വ്യാജശബ്ദരേഖകളായും പുറത്തു വരുന്നതെന്ന് ജോബ് മൈക്കിള്‍ അഭിപ്രായപ്പെട്ടു.

Scroll To Top