Sunday December 11, 2016
Latest Updates

കെ ബാബു ഉള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ്,ജോസ് കെ മാണിയ്‌ക്കെതിരെയും മൊഴി 

കെ ബാബു ഉള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ്,ജോസ് കെ മാണിയ്‌ക്കെതിരെയും മൊഴി 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ കൂടാതെ എക്‌സൈസ് മന്ത്രി കെ.ബാബുവിന് എതിരായ തെളിവും ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിന് കൈമാറി. എന്നാല്‍ മറ്റ് രണ്ട് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു തയ്യാറായില്ല. 
ബാര്‍ കോഴകേസില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് കെ.ബാബുവും വെള്ളം കുടിക്കും. മാണിയുടെ മകന്‍ ജോസ് കെ.മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് മജിസ്‌ട്രേറ്റിന് കൈമാറിയത്. 30 പേജുള്ള രഹസ്യമൊഴിയില്‍ എനിക്ക് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്. 
ബാര്‍ ഉടമകളുടെ സംഭാഷണത്തിന്റെ പൂര്‍ണ വിവരങ്ങളുള്ള സി.ഡിയും ദൃശ്യങ്ങളുമാണ് കൈമാറിയതെന്നും ബിജു പറഞ്ഞു. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും, എന്തൊക്കെ വന്നാലും കേസുമായി മുന്നോട്ട് പോവുമെന്നും ബിജു വ്യക്തമാക്കി.
എന്നാല്‍ ബിജു രമേശിന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെബാബു പറഞ്ഞു.

Scroll To Top