Monday May 29, 2017
Latest Updates

ബിജു മേനോന്റെ ‘വെള്ളക്കടുവ’ ഇനി ‘സ്വര്‍ണ്ണക്കടുവ’

ബിജു മേനോന്റെ ‘വെള്ളക്കടുവ’ ഇനി ‘സ്വര്‍ണ്ണക്കടുവ’

ബിജു മേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെള്ളക്കടുവ’, ‘സ്വര്‍ണ്ണക്കടുവ’ എന്ന് പേരു മാറ്റി. ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി ഉമ്മനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനാണ് ‘സ്വര്‍ണ്ണക്കടുവ’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും, രതീഷ് വേഗ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Scroll To Top