Saturday December 10, 2016
Latest Updates

ബീഹാറില്‍ മദ്യഷാപ്പുകള്‍ ഇനി പാല്‍ വില്‍പ്പനകേന്ദ്രങ്ങളാക്കും:മദ്യ നിരോധന വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്ന് നിതീഷ് കുമാര്‍ 

ബീഹാറില്‍ മദ്യഷാപ്പുകള്‍ ഇനി പാല്‍ വില്‍പ്പനകേന്ദ്രങ്ങളാക്കും:മദ്യ നിരോധന വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്ന് നിതീഷ് കുമാര്‍ 

പാറ്റ്‌ന :ബീഹാറിലെ ആയിരക്കണക്കിന് മദ്യവില്പ്പന ശാലകളിലൂടെ പാല്‍ വില്‍പ്പന നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ ഏപ്രില്‍ മുതല്‍ മദ്യനിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ആറായിരത്തോളം വരുന്ന മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടേണ്ടിവരികയും, അവിടുത്തെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുകയുമാണ്. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നാണ് നിതീഷിന്റെ പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്.
മദ്യവില്‍പ്പനശാലകള്‍ വഴി പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുമെന്നാണ് നിതീഷ് പറയുന്നത്. ബീഹാറിലെ സര്‍ക്കാര്‍സഹകരണമേഖലയിലെ പാല്‍ ഉല്‍പ്പാദകരുടെ കമ്പനിയായ സുധയുടെ ഉല്‍പ്പന്നങ്ങളാകും സംസ്ഥാനത്തെ അറായിരത്തോളം മദ്യഷാപ്പുകള്‍ വഴി വില്‍ക്കുകയെന്നും നിതീഷ് പറഞ്ഞു. 
ഇങ്ങനെ ബീഹാറിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാതെ തന്നെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ കൂടുതല്‍ പേര്‍ക്ക് പുതിയ സംരഭം വഴി തൊഴില്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. മദ്യനിരോധം എന്നത് സംസ്ഥാനത്തെ ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് താന്‍ നല്‍കിയ വാഗ്ദാനമാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Scroll To Top