Saturday April 29, 2017
Latest Updates

കോര്‍ക്കിലെ എട്ടുവയസുകാരന് 13.5 മില്യന്‍ യൂറോ നഷ്ടപരിഹാരം

കോര്‍ക്കിലെ എട്ടുവയസുകാരന് 13.5 മില്യന്‍ യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍: ജനന സമയത്ത് മസ്തിഷ്‌ക്കത്തിന് പരുക്കേറ്റ എട്ടുവയസുകാരന് 13.5 മില്യന്‍ യൂറോ നഷ്ടപരിഹാരം. അയര്‍ലണ്ടില്‍ ഒരു വ്യക്തിയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടിയ നഷ്ട്ടപരിഹാരതുകയാണിത് .ഡബ്ലിന്‍  ഹൈക്കോടതിയാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഗില്‍ റസല്‍ എന്ന ബാലനാണ് നഷ്ടപരിഹാരം ലഭിച്ചത്. റസലിന് പ്രസവത്തിനിടെ മസ്തിഷ്‌ക്കത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഈ ബാലന് നടക്കാനാകില്ല, കൂടാതെ ശിഷ്ടകാല ജീവിതം വീല്‍ ചെയറില്‍ തള്ളി നീക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. 

ഇക്കാര്യം കണക്കിലെടുത്താണ് ഗില്ലിന് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. കോര്‍ക്കിലെ ഏണ്‍വില്ലി ആശുപത്രിയില്‍ 2006 ജൂലൈയിലാണ് ഗില്‍ ജനിച്ചത്. പ്രസവത്തിനിടെ ഉണ്ടായ നിരവധി തടസങ്ങളാണ് ബാലന് അംഗവൈകല്യം സൃഷ്ടിച്ചത്. തുടര്‍ന്ന് രണ്ടു മാസത്തോളം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ഗില്ലിന്റെ അംഗവൈകല്യം പരിഹരിക്കാനായില്ല. 

തുടര്‍ന്ന് ഗില്ലിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയായിരുന്നു. എട്ടു വര്‍ഷം നീണ്ടു നിന്ന വിചാരണയില്‍ ഗില്ലിന് സംഭവിച്ച അപകടത്തില്‍ എച്ച്.എസ്.ഇയും കോര്‍ക്ക് യൂണിവേഴ്‌സിറ്റി മറ്റേണിറ്റി ആശുപത്രിയും രണ്ട് വര്‍ഷം മുമ്പ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Scroll To Top