Saturday December 03, 2016
Latest Updates

കരുതിയിരിക്കുക..അയര്‍ലണ്ടില്‍ കനത്ത വരള്‍ച്ചയുടെ കാലം വരുന്നു

കരുതിയിരിക്കുക..അയര്‍ലണ്ടില്‍ കനത്ത വരള്‍ച്ചയുടെ കാലം വരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങള്‍ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ കടുത്ത ജലക്ഷാമം നേരിടുമെന്ന് വിദഗ്ദ പഠനം .പുതിയ ഒരു സംവിധാനം നിലവില്‍ വന്നില്ലെങ്കില്‍ 2025 ഓടെ പൂര്‍ണ്ണ ജലക്ഷാമത്തിലേയ്ക്ക് ഡബ്ലിന്‍ അടക്കമുള്ള ചില പ്രദേശങ്ങള്‍ നിപതിക്കും.

അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മാത്രമുള്ള കരുതല്‍ സംവിധാനങ്ങള്‍ മാത്രമേ സുഭിക്ഷമായ ജല വിതരണത്തിനായി നമുക്കുള്ളൂവെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ ജെറി ഗ്രാന്റിന്റെ നേതൃത്വത്തിലുള്ള ജലവിഭവ അസറ്റ് മാനേജ് മെന്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍..

2003ല്‍ പണി പൂര്‍ത്തിയാക്കി നടപ്പാക്കിയ ഡബ്ലിന്‍ ജല പദ്ധതിയില്‍ പുതിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ് .എന്നാല്‍ അതിനു ശേഷം യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല.അടിയന്തരമായി ഇവയൊക്കെ നവീകരിച്ചില്ലെങ്കില്‍ ജലക്ഷാമം പ്രവചിച്ചതിലും രൂക്ഷമായി.

പത്തു ശതമാനം വരുന്ന വീടുകളിലെത്തുന്ന കുടി വെള്ളത്തില്‍ ഇപ്പോള്‍ തന്നെ വിഷാംശം ഉണ്ടാകാം എന്നു ജെറി ഗ്രാന്റ് അഭിപ്രായപെട്ടു. ലെഡ് അടക്കമുള്ള ഖര മാലിന്യങ്ങള്‍ കൂടിയ അളവില്‍ ഡബ്ലിന്‍ മേഖലയിലെ കുടി വെള്ളത്തില്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ കുട്ടികളുടെയും മുതിര്‍ന്ന വരുടെയും ആരോഗ്യ പ്രശ്ങ്ങള്‍ ഉയരാന്‍ സാധ്യത കൂടുതല്‍ ആണ്.

ജല നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തീരുമാനങ്ങള്‍ ജല വിഭാഗം എത്രയും വേഗം എടുക്കണമെന്നും ഗ്രാന്റ് കൂട്ടിചേര്‍ത്തു 

Scroll To Top