Wednesday November 22, 2017
Latest Updates

22 ലക്ഷം ഏക്കര്‍ സ്ഥലത്തിന്റെ ഉടമ ഇനി അയര്‍ലണ്ടിലേയ്ക്ക് 

22 ലക്ഷം ഏക്കര്‍ സ്ഥലത്തിന്റെ ഉടമ ഇനി അയര്‍ലണ്ടിലേയ്ക്ക് 

അമേരിക്കകാരന്‍ ജോണ്‍ മലോണ്‍ എന്ന 73 വയസുകാരന് തന്റെ കൃഷിസ്ഥലങ്ങള്‍ ഒന്ന് നടന്നു കാണണം എന്ന് വെച്ചാല്‍ 100 വയസുവരെ ജീവിച്ചിരുന്നാലും അതിനു സാധിക്കില്ല.കാരണം ആള്‍ക്ക് സ്വന്തമായുള്ളത് പത്തും നൂറും ഏക്കര്‍ ഒന്നുമല്ല.22 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഇദ്ദേഹത്തിന്റെ പേരില്‍.

ഇപ്പോഴിതാ ജോണ്‍ അയര്‍ലണ്ടില്‍ തന്റെ ഭൂമിവേട്ട ആരംഭിക്കാനുള്ള പടപ്പുറപ്പാടിലാണ്.രണ്ട് വര്‍ഷത്തിനുള്ളില്‍ ഡബ്ലിനിലെ മൂന്നു പ്രധാനപ്പെട്ട ഹോട്ടലുകളാണ് ഇദ്ദേഹം കൈയ്യടക്കിയത്. ഫൈവ് സ്റ്റാറായ വെസ്റ്റീണ്‍,ചാള്‍സ് മൌണ്ട് പ്ലേസിലെ വില്‍ട്ടന്‍,ട്രിനിറ്റി കാപ്പിറ്റല്‍ ഹോട്ടല്‍ എന്നിവ കൂടാതെ ലീമറിക്കിലെ സ്റ്റാന്‍ഡ് ഹോട്ടലും ജോണ്‍ വാങ്ങി.ഇവയടക്കം 2200 ഏക്കര്‍ സ്ഥലം അയര്‍ലണ്ടില്‍ വാങ്ങി കഴിഞ്ഞു ഇദ്ദേഹം.മൊത്തം ഇതുവരെ മുടക്കിയത് 200 മില്യന്‍ യൂറോ.

കുതിരപ്പുറത്ത് തന്റെ സ്ഥലങ്ങള്‍ ചുറ്റി നടന്നു കാണുകയാണ് ഇദ്ദേഹത്തിന്റെ വിനോദം.5.7 ബില്യന്‍ യൂറോയുടെ ആസ്തിയുള്ള ജോണ്‍ മലോണ്‍ 8 മില്യന്‍ ചിലവഴിച്ച് വാങ്ങിയ വിക്ലോയിലെ ഹ്യൂം വുഡ് കാസില്‍ നവീകരിച്ചു കഴിയുമ്പോള്‍ അവിടെ അവധിക്കാലങ്ങള്‍ ചിലവഴിക്കനാണ് ഉദ്ദേശിക്കുന്നത്.500 ഏക്കര്‍ സ്ഥലത്ത് 18 ബെഡ് റൂമുകള്‍ ഉള്ള കാസില്‍ നവീകരണത്തിനും 5 മില്യന്‍ യൂറോയോളമാണ് ജോണ്‍ ചെലവിടുന്നത്.

Scroll To Top