Thursday December 08, 2016
Latest Updates

റഫറണ്ടം :യെസ് വിഭാഗം പ്രചാരണത്തിന് അഞ്ചരലക്ഷം യൂറോ ,നോ പക്ഷത്തിന് ഒന്നര ലക്ഷം 

റഫറണ്ടം :യെസ് വിഭാഗം പ്രചാരണത്തിന് അഞ്ചരലക്ഷം യൂറോ ,നോ പക്ഷത്തിന് ഒന്നര ലക്ഷം 

ഡബ്ലിന്‍ :പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചരണ ഗ്രൂപ്പുകളുടെയും പ്രചരണപരിപാടികള്‍ അടുത്ത ആഴ്ച്ച ഊര്‍ജജിതമായി തുടങ്ങാനിരിക്കെ ഹിതപരിശോധനയില്‍ പ്രചരണത്തിനായി മാത്രം ചിലവ് 700,000 യൂറോ കടക്കും.നോ വിഭാഗം ഒന്നര ലക്ഷം യൂറോ ചിലവഴിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ യെസ് വിഭാഗത്തിന്റെ പ്രതീക്ഷിക്കുന്ന ചിലവ് അഞ്ചര ലക്ഷം യൂറോയാണ് !

ലേബര്‍ പാര്‍ട്ടി ഞായറാഴ്ച്ചയും ഫിനഗേല്‍ പാര്‍ട്ടി തിങ്കളാഴ്ച്ചയും തങ്ങളുടെ പ്രചരണ പരിപാടികള്‍ ആരംഭിക്കാനിരിക്കുകയാണ്. ‘യെസ് ‘ വിഭാഗത്തിനായി ഏറ്റവുമധികം തുക ചിലവഴിക്കുക യെസ് ഇക്വാലിറ്റി ഗ്രൂപ്പ് തന്നെയായിരിക്കും. 250,000 യൂറോ മുതല്‍ 300,000 യൂറോ വരെ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘടനാ വക്താവ് പറഞ്ഞു. പകുതി തുക ഇതിനോടകം തന്നെ വിവിധ പരിപാടികളിലൂടെ കണ്ടെത്തി. ലഘുലേഖകളും പോസ്റ്ററുകളും മറ്റ് പ്രചരണോപകരണങ്ങളും പ്രിന്റ് ചെയ്യുന്നതിനായി ഈ തുക ചിലവഴിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 800,000 ലഘുലേഖകള്‍ സംഘടന ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. കൂടാതെ സംഘടന സംഘടിപ്പിച്ച ഒരു ബസ് ടൂറിലൂടെ 150,000 യൂറോയും കണ്ടെത്തി.

‘നോ’ വിഭാഗത്തിലെ പ്രധാന പ്രചാരകരായ ‘ഫാദേഴ്‌സ് ആന്‍ഡ് മദേഴ്‌സ് മാറ്റേര്‍സ്’ പ്രചരണത്തിനായി 150,000 യൂറോ മുടക്കുമെന്ന് വക്താവ് കീത്ത് മില്‍സ് പറഞ്ഞു. 85,000 യൂറോ ഇതിനോടകം പിരിച്ചെടുത്തത് ലഘുലേഖകളും വിവിധ പോസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തി. അഛനമ്മമാരുടെ പ്രധാന്യത്തിലും, വാടക ഗര്‍ഭ ധാരണത്തിലെ പ്രശ്‌നങ്ങളിലും ഊന്നിയുള്ളതാണ് പോസ്റ്ററുകളുടെ ഡിസൈന്‍.

ഫിനഗേല്‍ 100,000 യൂറോ പ്രചരണത്തിനായി ചിലവാക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. 10,000 പോസ്റ്ററുകളും 500,000 മറ്റു പ്രചരണായുധങ്ങളും പ്രിന്റ് ചെയ്തു വരുന്നു. ലേബര്‍ പാര്‍ട്ടി 80000 യൂറോ ചിലവഴിക്കും. 11,000 പോസ്റ്ററുകളും 350,000 ലഘുലേഖകളും പ്രിന്റ് ചെയ്തു. തങ്ങളുടെ
ബഡ്ജറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഫിനാ ഫാള്‍ 
പ്രതിനിധി പറഞ്ഞത്. 6,000 പോസ്റ്ററുകളും 100,000 ലഘുലേഖകളും പാര്‍ട്ടി
പ്രിന്റ് ചെയ്യും.

Scroll To Top