Wednesday December 07, 2016
Latest Updates

ബിഗ് ബോസ്സ് താരം പൂജ മിശ്ര ഹോട്ടല്‍ മുറിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതി

ബിഗ് ബോസ്സ് താരം പൂജ മിശ്ര ഹോട്ടല്‍ മുറിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതി

പ്രമുഖ മോഡലും നടിയും ബിഗ് ബോസ് റിയാലിറ്റി ഷോ അഞ്ചാം സീസണിലെ താരവുമായിരുന്ന പൂജ മിശ്ര പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതി . മയക്കുമരുന്നു നല്‍കിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് പൂജ മിശ്ര പോലീസില്‍ പരാതിപ്പെട്ടു .

രാജസ്ഥാനിലെ ഉദയ്പൂരിലുള്ള റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് സംഭവം. ഉദയ്പൂരില്‍ ഒരു ഫോട്ടോ ഷൂട്ടിനു വന്നതായിരുന്നു പൂജ. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ മടങ്ങിപ്പോയ ശേഷമാണ് യുവതി പരാതി നല്‍കിയത്. രണ്ട് പേര്‍ രാത്രിയില്‍ തന്റെ മുറിയില്‍ അതിക്രമിച്ചു കടക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മുറിയല്‍നിന്ന് വിലപിടിച്ച സാധനങ്ങള്‍ കളവു പോയതായും പരാതിയിലുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു . അതെ സമയം യുവതിയുടെ പരാതിയില്‍ അവ്യക്തതയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും ഉദയ്പൂര്‍ ഐ.ജി അനന്ദ് ശ്രീവാസ്തവ പറഞ്ഞു.

 

Scroll To Top