Saturday September 23, 2017
Latest Updates

പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന അഞ്ച് നാടകങ്ങള്‍ ഇന്ന് ഡബ്ലിന്‍ ബൂമോണ്ടില്‍, ബൈബിള്‍ കലോത്സവത്തിന് ഡബ്ലിന്‍ അണിഞ്ഞൊരുങ്ങി 

പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന അഞ്ച് നാടകങ്ങള്‍ ഇന്ന് ഡബ്ലിന്‍ ബൂമോണ്ടില്‍, ബൈബിള്‍ കലോത്സവത്തിന് ഡബ്ലിന്‍ അണിഞ്ഞൊരുങ്ങി 

ഡബ്ലിന്‍:സുവിശേഷപ്രഘോഷണത്തിന് കലയുടെയുടെയും സംഗീതത്തിന്റെയും,നൃത്തനൃത്യങ്ങളുടെയും സങ്കേതങ്ങള്‍ തേടി സീറോ മലബാര്‍ സഭ ഒരുക്കുന്ന ബൈബിള്‍ കലോത്സവം ഇന്ന് ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു നടത്തപ്പെടും.ഡബ്ലിനിലെ ഒന്‍പതു സീറോ മലബാര്‍ സഭാ കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന കലോത്സവം ഡബ്ലിനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലോത്സവങ്ങളില്‍ ഒന്നാണ്.

മാര്‍ഗം കളിയും,സംഘ നൃത്തങ്ങളും,സ്‌കിറ്റും തുടങ്ങി പ്രോഫഷണല്‍ നാടകങ്ങളെ വെല്ലുന്ന രീതിയിലുള്ള അഞ്ച് നാടകങ്ങളും ബൈബിള്‍ കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.ബൈബിള്‍ കലോത്സവത്തില്‍ ഏറ്റവും ശ്രദ്ധേയമാവുക നാടകങ്ങള്‍ ആയിരിക്കും.അവതരണത്തിലും വേഷ വിതാനത്തിലും കഥാ പ്രമേയങ്ങളിലും ഓരോ നാടകവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

ഫാ,ജോസഫ് വെള്ളനാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നൊമ്പരക്കടലും കടന്ന്’ അവതരണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിക്കുന്ന നാടകമാണ്.മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്റ്‌റര്‍ അവതരിപ്പിക്കുന്ന ഈ നാടകം സഹനത്തിന്റെ ഏത് ഉള്‍ക്കയങ്ങളില്‍ നീങ്ങവേയും ഉള്ളുരുകി കേഴുന്നവന് മുന്‍പില്‍ പ്രത്യക്ഷമാവുന്ന കനിവിന്റെ കഥയാണ്.ആധുനീക കാല കുടുംബപാശ്ചാത്തലത്തിലെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം അതേ പടി അവതരിപ്പിക്കുന്നു.

സ്വോര്‍ഡ്‌സ് മാസ് സെന്റര്‍ അവതരിപ്പിക്കുന്ന ‘സണ്‍ഡേ’എന്ന നാടകം ഞായറാഴ്ച്ചയുടെ പതിവ് ആചരണത്തിന്റെ പ്രസക്തിക്കപ്പുറത്തേയ്ക്ക് പ്രേക്ഷക മനസിനെ കൂട്ടികൊണ്ട് പോകുന്നു,ജോയ് കരിക്കോട്ടക്കരി(ലസ്‌ക്)സംവിധാനം നിര്‍വഹിക്കുന്ന ഈ നാടകത്തില്‍ നാടകീയമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്.

ലൂക്കന്‍ മാസ് സെന്റര്‍ അവതരിപ്പിക്കുന്ന ‘നീതിയുടെ കൊടുങ്കാറ്റ് ‘ യേശുവിന്റെ ക്രൂശുമരണത്തിന് തൊട്ടുമുമ്പും ശേഷവുമായി സംഭവിക്കുന്ന സംഭവവികാസങ്ങളെ പുതുമകളോടെ അനാവൃതമാക്കുന്ന ഭാവസാന്ദ്രമായ കഥയാണ്.അന്നാസും കയ്യാഫാസും,പീലാത്തോസും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുണര്‍ത്തുന്ന സംഭവ ബഹുലമായ പരിഭ്രാന്തി നാടകത്തെ ജീവസുറ്റതാക്കുന്നു.രാജു കുന്നക്കാട്ട് രചന നിര്‍വഹിച്ച നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഫാ,ജോസഫ് വെള്ളനാലാണ്.

താലാ മാസ് സെന്റര്‍ അവതരിപ്പിക്കുന്ന’നീതിമാന്റെ സഹനം’ പഴയ നിയമ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ കഥയാണ് ഹണി ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ നാടകത്തില്‍ നവീനസമൂഹത്തിന്റെ ജീവിത കഥ പ്രമേയമാക്കുന്നു.

ഫിബ്‌സ്ബറോ മാസ് സെന്ററിന്റെ ‘സ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ‘ കഥാപാത്രങ്ങളുടെ കരുത്തില്‍ തിളങ്ങുന്ന നാടകമാണ്.മനസിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളും,പ്രവാസി ദേശത്തെ കുരുന്നുകളുടെ ഒറ്റപ്പെടലിന്റെ കഥാതന്തുവുമൊക്കെ ഈ നാടകത്തെ വ്യത്യസ്തമാക്കുന്നു. യുവ പ്രതിഭയായ അനീഷ് പുതുശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഇന്ന് (ഞായറാഴ്ച സെപ്റ്റംബര്‍ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും .സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.അതിനു ശേഷം 8.00 വരെയാണ് കലാപരിപാടികള്‍ അവതരിപ്പിക്കപെടുന്നത്.Scroll To Top