Monday December 05, 2016
Latest Updates

സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം വര്‍ണ്ണാഭമായി 

സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം വര്‍ണ്ണാഭമായി 

bbl 7ഡബ്ലിന്‍:കലയുടെ വര്‍ണ്ണചിറകുകളിലേറി സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ച് സംഘടിപ്പിച്ച ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി.

ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും,നൃത്തനൃത്യങ്ങളും ,നര്‍മ്മവും ,നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ബ്രേ,ലൂക്കന്‍,താല,ബ്ലാക്ക്‌റോക്ക് സെന്റ് വിന്‍സന്റ്‌സ്,ബ്ലാഞ്ചസ്‌ടൌണ്‍,സ്വോര്‍ഡ്‌സ്,ഫിസ്ബറോ,ബൂമൌണ്ട്,ഇഞ്ചിക്കോര്‍ എന്നി ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നായെത്തിയ നൂറുകണക്കിന് അത്മായ പ്രവര്‍ത്തകര്‍ ബൂ മൌണ്ടിലെ ആര്‍ട്ടൈന്‍ ഹാളിനെ അക്ഷരാര്‍ഥത്തില്‍ കലയുടെ കനക ചിലങ്കയണിയിച്ചു.

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായ ഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികള്‍ വിശ്വാസദീപ്തമായിരുന്നു.തങ്ങള്‍ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകര്‍ന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങള്‍.

ബൂമൌണ്ട് സെന്റ് ലുക്ക് ഇടവക വികാരി ഫാ. പാറ്റ് ലിറ്റില്‍ട്ടണ്‍ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സിലര്‍ കോണ്‍സുലര്‍ പി കെ രാഘവ് ദീപം തെളിയിച്ച് ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.സീറോ മലബാര്‍ സഭാ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍,മത ബോധന വിഭാഗം പ്രതിനിധി കെ പി ജോയി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു 

ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2014 ല്‍ മൂന്ന് വിഭാഗങ്ങളിലായി വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.ജൂനിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ കലോത്സവ വേദിയില്‍ ആദരിച്ചു.

സമ്മാന വിതരണം

സമ്മാന വിതരണം



bbl 5

Scroll To Top