Wednesday December 07, 2016
Latest Updates

കോര്‍ക്കിലും ഗാള്‍വെയിലും ഈ മാസം ബൈബിള്‍ കണ്‍വെന്‍ഷന്‍ 

കോര്‍ക്കിലും ഗാള്‍വെയിലും ഈ മാസം ബൈബിള്‍ കണ്‍വെന്‍ഷന്‍ 

ഗാള്‍വേ:ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ ഈ മാസം 23ന്,വെള്ളിയാഴ്ച്ച 3.30 മുതല്‍ 6.30 വരെ കോര്‍ക്കിലും (ബിഷപ്‌സ് ടൌണ്‍ ജി എ എ ക്ലബ്) 24 ശനിയാഴ്ച്ച 3 മുതല്‍ 6 മണി വരെ വരെ ഗാള്‍വെയിലും (Cumasu Cetnre,Doughiska) ) നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ബ്ര.ഷൈജന്‍ ജോസഫ് സുവിശേഷസന്ദേശം നല്‍കുന്നു.സഭാഭേദം കൂടാതെ സുവിശേഷതല്‍പ്പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.
‘മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം.ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശു ക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി’ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
 www.crfgospel.org 
0873267251

Scroll To Top