Thursday December 08, 2016
Latest Updates

ഐസ്‌ക്രീം നല്കിയില്ല ,ഭീമന്‍ രഘു കടയുടമയെ തല്ലി ചതിച്ചു!

ഐസ്‌ക്രീം നല്കിയില്ല ,ഭീമന്‍ രഘു കടയുടമയെ തല്ലി ചതിച്ചു!

തിരുവനന്തപുരം: ഐസ്‌ക്രീം കാറില്‍ കൊണ്ടു കൊടുക്കാത്തതിന് നടന്‍ ഭീമന്‍ രഘുവും കൂട്ടുകാരനും ചേര്‍ന്ന് കടയുടമയെ തല്ലിച്ചതച്ചു.

വട്ടിയൂര്‍കാവ് പൈപ്പ് ലൈന്‍ റോഡിലെ ശ്രീലക്ഷ്മി സ്റ്റോഴ്‌സ് ഉടമ ആ ജേഷിനെയാണ് രഘുവും കൂട്ടുകാരന്‍ വിഷ്ണുവും ചേര്‍ന്ന് ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം കടയ്ക്കു മുന്നില്‍ കാറിലെത്തിയ രഘു ഐസ് ക്രീം കാറില്‍ കൊണ്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ശ്രീജേഷ് അനുസരിച്ചു. രണ്ടാമതും ചോദിച്ചപ്പോള്‍ കടയില്‍ വന്നു വാങ്ങാന്‍ ശ്രീജേഷ് പറഞ്ഞു.

ഇതിഷ്ടപ്പെടാതെ രഘുവം വിഷ്ണുവും ചേര്‍ന്ന് ശ്രീജേഷിനെ  അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശ്രീജേഷിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രഘുവിനെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം!.

Scroll To Top