Friday December 02, 2016
Latest Updates

സപ്തതിയുടെ നിറവില്‍ ഷാങ്കലിലെ ഭാസ്‌കരന്‍…

സപ്തതിയുടെ നിറവില്‍ ഷാങ്കലിലെ ഭാസ്‌കരന്‍…

ഭാസ്‌കരന്‍ ,കുടുംബത്തോടൊപ്പം വെറും പതിനഞ്ചോ പരമാവധി ഇരുപതോ വര്‍ഷം പഴക്കമുള്ള മലയാളികളുടെ ഐറിഷ് കുടിയേറ്റത്തിലെ ഏറ്റവും വലിയ പ്രത്യേകത താരതമ്യേനെ പ്രായം കുറഞ്ഞ പ്രവാസികളാണ് കേരളത്തില്‍ നിന്നും ഇവിടെ എത്തിയിരിക്കുന്നത് എന്നതാണ്.ശരാശരി 40 വയസിനോട് അടുത്തുള്ളവരാണ് ഇവിടെയുള്ള മലയാളികളില്‍ ഭൂരിപക്ഷത്തിനും എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. അതുകൊണ്ടാണ് ബ്രേ ഷാങ്കല്ലിലെ ഭാസ്‌കരന്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധേയനാവുന്നത്.ഭാസ്‌കരന് ഇന്ന് ( May 24)എഴുപതാം പിറന്നാളാണ് .സപ്തതി.ആ ഗണത്തില്‍ അയര്‍ലണ്ടില്‍ അധികം മലയാളികള്‍ ഉണ്ടാവില്ല. മാവേലിക്കര പ്രായിക്കര സ്വദേശിയായ ലേഖാഭവനില്‍ ഭാസ്‌കരന്‍ ദീര്‍ഘകാലത്തെ സൈനികസേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത ശേഷമാണ് ഭാര്യയോടൊപ്പം അയര്‍ലണ്ടിലേയ്ക്ക് ചേക്കേറിയത്.ആദ്യ കാലത്ത് ഷാങ്കിലില്‍ ഓണം തുടങ്ങിയ സാംസ്‌കാരിക മേളകള്‍ സംഘടിപ്പിക്കാന്‍ പ്രാദേശിക സംഘടനാ പ്രവര്‍ത്തകരുമൊത്ത് നേതൃത്വമെടുത്തിരുന്നു. പ്രായമേറിയെങ്കിലും സജീവ ജീവിതക്രമങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്യാനൊന്നും താന്‍ തയാറല്ലെന്നാണ് ഭാസ്‌കരന്‍ പറയുന്നത്.ഒന്‍പതാം ക്ലാസില്‍ പഠിക്കവേ ആകസ്മികമായി കാഴ്ച്ച ശക്തി പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട മകള്‍ ലേഖയുടെ സംരക്ഷണം ഇപ്പോഴും ഈ അച്ഛന്റെ തണലിലാണ്.മകളുടെ നിസാര ആവശ്യങ്ങളില്‍ പോലും ഈ അച്ഛന്റെ ശ്രദ്ധ എപ്പോഴും വേണമെന്നതിനാല്‍ എപ്പോഴും വീട്ടില്‍ തന്നെ കഴിയാനാണ് ഭാസ്‌കരന്റെ ഇഷ്ട്ടം. ലിങ്വിന്‍സ്റ്റൗണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഓമനയാണ് ഭാസ്‌കരന്റെ ഭാര്യ,ഏക മകന്‍ സോമു ഭാസ്‌കരന്‍ ഭാര്യ മഞ്ജുവുമൊത്ത് കൊച്ചിയിലാണ്.ജോലി ചെയ്യുന്നത്.കൊച്ചുമകന്‍ മാധവ്. അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പ്രായത്തില്‍ കാരണവര്‍ സ്ഥാനത്തേയ്ക്ക് ഉയരുന്ന ഭാസ്‌കരന് ആശംസകള്‍!

Scroll To Top