Friday December 09, 2016
Latest Updates

‘മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് കരഞ്ഞിട്ടുണ്ട്:സിബി മലയില്‍

‘മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് കരഞ്ഞിട്ടുണ്ട്:സിബി മലയില്‍

മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ട് താന്‍ കരഞ്ഞുപോയിട്ടുണ്ടെന്ന് സംവിധായകന്‍ സിബിമലയില്‍. 1991ല്‍ സംവിധാനം ചെയ്ത ഭരതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചത് തന്റെ ജേഷ്ഠനാണോ എന്ന് സ്ഥിരീകരിക്കാന്‍ ലാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്ത് ഒരു പൊലീസുകാരന്‍ ജേഷ്ഠന്‍ മരണ സമയത്ത് ഇട്ടിരുന്നു ഡ്രസും എടുത്തുക്കൊണ്ട് വരാന്‍ പോകുന്നു. അയാള്‍ക്ക് പിറകെ ക്യാമറ പോകാതെ മോഹന്‍ലാലിന്റെ ക്ളോസപ്പ് ഷോട്ടാണ് താന്‍ തീരുമാനിച്ചിരിക്കുന്നത്.

ആ പോലീസ് തിരിച്ചു വരുമ്പോള്‍ താന്‍ ഭയപ്പെട്ടത് പോലെ സംഭവിക്കരുതെന്നും, ഒപ്പം തന്റെ ചേട്ടനാണോ എന്ന ഭയവും അയാളുടെ മുഖത്ത് ഉണ്ടായിരിക്കണം. ഈ രംഗത്തിലെ ലാലിന്റെ അഭിനയം കണ്ടാണ് കരഞ്ഞുപോയതെന്ന് സംവിധായകന്‍ പറയുന്നു. ലാലിന്റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ചിലപ്പോള്‍ കട്ട് പറയാന്‍ പോലും താന്‍ മറന്നു പോയിട്ടുണ്ടെന്നും സിബി മലയില്‍ പറയുന്നു

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

.

Scroll To Top