Wednesday December 07, 2016
Latest Updates

ബമ്പര്‍ സമ്മാനങ്ങളുമായി ‘ഭാരത് കോ ജാനിയേ’ ഓണ്‍ലൈന്‍ ക്വിസ് മത്സരം:രജിസ്‌ട്രേഷന്‍ 12 വരെ മാത്രം 

ബമ്പര്‍ സമ്മാനങ്ങളുമായി ‘ഭാരത് കോ ജാനിയേ’ ഓണ്‍ലൈന്‍ ക്വിസ് മത്സരം:രജിസ്‌ട്രേഷന്‍ 12 വരെ മാത്രം 

ഡബ്ലിന്‍:വിദേശത്തുള്ള ഇന്ത്യന്‍ യുവാക്കള്‍ക്കായി മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സിന്റെ (ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം) ആഭിമുഖ്യത്തില്‍ ‘ഭാരത് കോ ജാനിയേ’ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തുന്നു. ഇന്ത്യയുടെ വ്യത്യസ്തയെ കുറിച്ച് യുവാക്കളെ ബോധവത്ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അയര്‍ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്കും (NRIs), ഇന്ത്യന്‍ വംശജര്‍ക്കും (PIOs) പങ്കെടുക്കാം.
ഇതിനായുള്ള വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഡിസംബര്‍ 12 ന് മുമ്പായി പ്രവേശിച്ച് ആദ്യ റൌണ്ട് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്ത റൌണ്ടുകളില്‍ പ്രവേശിക്കാം.

ഇരു വിഭാഗങ്ങളിലെയും ആദ്യ 10 സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് 2016 ജനുവരി 7 ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുക്കാം. 

പ്രായം 18നും 35നും മധ്യേ. കുടുതല്‍ വിവരങ്ങള്‍ക്ക്  https://www.bharatkojaniye.in/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

എന്‍ആര്‍ഐ, പിഐഒ വിഭാഗത്തിലെ വിജയികളെ 2016ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വച്ച് അനുമോദിച്ചു സമ്മാനങ്ങള്‍ നല്‍കും.ഫൈനലില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇന്ത്യയില്‍ 25 ദിവസത്തെ സൗജന്യ ടൂറും അനുവദിക്കും.













.










Scroll To Top