Thursday May 25, 2017
Latest Updates

ബ്യൂലീസ് ഹോട്ടല്‍ വില്‍പ്പനയ്ക്ക് തയാറെടുക്കുന്നു

ബ്യൂലീസ് ഹോട്ടല്‍ വില്‍പ്പനയ്ക്ക് തയാറെടുക്കുന്നു
ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രശസ്തമായ ബ്യൂലീസ് ഹോട്ടല്‍ അന്യമാകുന്നു. മോറന്‍ ബ്യൂലീസ് ഹോട്ടല്‍ ഗ്രൂപ്പ് ഡലറ്റ് ഏറ്റെടുക്കുന്നു. 455 മില്യന്‍ യൂറോയ്ക്കാണ് ഹോട്ടല്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. കോംപറ്റീഷന്‍ അതോറിറ്റിയുടെയും ഓഹരി ഉടമകളടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങും. ജനുവരി 5 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. മോറന്‍ ബ്യൂലീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ അയര്‍ലണ്ടിലും ബ്രിട്ടനിലുമായുള്ള 9 ഹോട്ടലുകള്‍ ഡലറ്റ് ഏറ്റെടുക്കും.

അതേസമയം മോറന്‍ ബ്യൂളി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡബ്ലിനിലെ റെഡ് കൌ മോറന്‍ ഹോട്ടലും, റെഡ് കൌ ഇന്നും മോറന്‍ ബ്യൂലി ഗ്രൂപ്പിന്റെ ഉടമസ്ഥതതയില്‍ തന്നെ തുടരും. ലിമെറിക്ക് വ്യവസായി ടോം മോറനും ഭാര്യ ഷീല മോറനുമാണ് മോറന്‍ ബ്യൂലീസ് ഹോട്ടലിന്റെ ഉടമകള്‍. ഏറ്റെടുക്കല്‍ കരാറിന് അംഗീകാരം ലഭിച്ചാല്‍ ഡലറ്റ് മോറന്‍ ബ്യൂലീസ് ഹോട്ടലുകള്‍ റീ ബ്രാന്‍ഡ് ചെയ്യും. തുടര്‍ന്ന് പുതിയ ബ്രാന്‍ഡ് നെയിമിലാകും മോറന്‍ ബ്യൂലീസ് ഹോട്ടലുകള്‍ അറിയപ്പെടുക.

അയര്‍ലണ്ടില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പാണ് മോറന്‍ ബ്യൂലി. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മോറന്‍ ബ്യൂലീസ് 77.8 മില്യന്‍ യൂറോ വരുമാനവും 19.1 മില്യന്‍ യൂറോ ലാഭവും നേടി. അയര്‍ലണ്ടിലെ മറ്റൊരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പാണ് ഡലറ്റ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഡലറ്റിന്റെ വിപണി വിഹിതം 9 ശതമാനമായി ഉയരും. മോറന്‍ ബ്യൂലിക്ക് പുറമേ മറ്റ് ഹോട്ടലുകളും ഭാവിയില്‍ ഏറ്റെടുക്കുമെന്ന് ഡലറ്റ് വ്യക്തമാക്കി.
Scroll To Top