Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ മുസ്ലീം വിരുദ്ധപ്രതിഷേധക്കാരും ഗാര്‍ഡയും ഏറ്റുമുട്ടി:മണിക്കൂറുകളോളം സംഘര്‍ഷം

ഡബ്ലിനില്‍ മുസ്ലീം വിരുദ്ധപ്രതിഷേധക്കാരും ഗാര്‍ഡയും ഏറ്റുമുട്ടി:മണിക്കൂറുകളോളം സംഘര്‍ഷം

ഡബ്ലിന്‍:ഇസ്ലാം വിരുദ്ധ ഗ്രൂപ്പായ പെഗിഡയുടെ രൂപീകരണത്തിനെതിരെ വിവിധ വംശീയ വിരുദ്ധ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച മാര്‍ച്ച് ഡബ്ലിന്‍ നഗരത്തെ മണിക്കൂറുകളോളം സംഘര്‍ഷത്തിലാഴ്ത്തി.യൂറോപ്പിലേയ്ക്കുള്ള മുസ്ലീം അധിനിവേശത്തെ ചെറുക്കുന്ന പെഗിഡയ്‌ക്കെതിരെ ആയിരത്തോളം വരുന്ന ജനക്കൂട്ടം ജി പി ഓ യ്ക്ക് മുമ്പില്‍ പ്രതിഷേധവുമായി അണിനിരന്നപ്പോള്‍ തന്നെ പെഗിഡയുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ നിലയുറപ്പിച്ചു.

ഇസ്ലാമിക വിരുദ്ധ മുന്നേറ്റത്തിനായി ജര്‍മ്മിനിയില്‍ രൂപീകൃതമായ പെഗിഡയുടെ ബ്രാഞ്ച് ഇന്ന് അയര്‍ലണ്ടില്‍ ഔദ്യോഗികമായി യോഗം ചേരാനിരിക്കവെയാണ് മുസ്ലീം സംഘടനകളുടെയും വംശീയ വിരുദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ അവര്‍ക്കെതിരെ റാലി നടന്നത്.

മൂന്ന് മണിയ്ക്കാണ് പെഗിഡയുടെ രൂപീകരണറാലി സംഘടിപ്പിച്ചിരുന്നത്.എന്നാല്‍ ആദ്യ പ്രകടനം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയില്‍ ചിലര്‍ അടുത്ത റാലിയ്ക്കായി വന്നു കൊണ്ടിരുന്ന പെഗിഡയുടെ ഏതാനം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.’ഫാസിസ്റ്റുകള്‍ തുലയട്ടെ,ഞങ്ങളുടെ നഗരത്തില്‍ നിങ്ങള്‍ വേണ്ട’എന്ന് മുദ്രാവാക്യം മുഴക്കി പെഗിഡയുടെ ഒരു പ്രവര്‍ത്തകനെ ഓടിച്ചിട്ടു തല്ലിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.ജനക്കൂട്ടം പെഗഡയുടെ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതോടെ ഗാര്‍ഡയുടെ ലഹളവിരുദ്ധ സേന പാഞ്ഞെത്തി.ഇതിനിടയില്‍ പെഗിഡ പ്രവര്‍ത്തകര്‍ തൊട്ടടുത്തുള്ള കടകളിലും പബ്ബുകളിലും ഒളിച്ചതോടെ ജനക്കൂട്ടം അവിടെയെല്ലാം അവരുടെ പിറകെയെത്തി.

പിന്നീടു നൂറോളം പെഗിഡ അനുകൂലികള്‍ തമ്പടിച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്ന ഒരു ഹോട്ടലിനു മുമ്പിലും പ്രതിഷേധവുമായി ജനക്കൂട്ടം എത്തി.പല തവണ ഇവരുമായി ഗാര്‍ഡ സേന ഏറ്റുമുട്ടി.

യൂറോപ്പിലേയ്ക്കുള്ള മുസ്ലീം കടന്നു കയറ്റത്തെ എതിര്‍ക്കുന്ന പെഗിഡയ്ക്ക് അഭയാര്‍ഥി പ്രശ്‌നങ്ങളെ തുടര്‍ന്നും തീവ്രവാദപ്രവര്‍ത്തനങ്ങളെ തുടര്‍ന്നും യൂറോപ്പില്‍ എമ്പാടും ജനപിന്തുണ ലഭിക്കുന്നുണ്ട്.ഇന്നത്തെ പെഗിഡ വിരുദ്ധ മുന്നേറ്റത്തില്‍ പങ്കെടുത്തതില്‍ അധികവും അയര്‍ലണ്ടിലെ മുസ്ലീം സംഘടനകളില്‍ പെട്ടവരായിരുന്നു.

എണ്ണത്തില്‍ കുറവാണെങ്കിലും പെഗിഡയ്‌ക്കെതിരെ അയര്‍ലണ്ടിലെ മുസ്ലീം സമൂഹത്തിനുള്ള പ്രതിഷേധമാണ് അക്രമ സംഭവങ്ങളിലേയ്ക്ക് വഴി മാറിയത്.garda dun 3garda 6garda 7Members of the Garda Public Order Unit and riot police attend a anti-racism demonstration against the launch of an Irish branch of PEGIDA

The Garda Public Order unit at the anti Pegida rally in O'Connell Street today.

The Garda Public Order unit at the anti Pegida rally in O’Connell Street today.

Members of the Garda Public Order Unit and riot police attend a anti-racism demonstration against the launch of an Irish branch of PEGIDA

Scroll To Top