Monday December 05, 2016
Latest Updates

സ്വന്തമായി വീടുള്ളവര്‍ക്ക് ഊര്‍ജ്ജക്ഷമത മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് സഹായധനം വര്‍ദ്ധിപ്പിച്ചു 

സ്വന്തമായി വീടുള്ളവര്‍ക്ക് ഊര്‍ജ്ജക്ഷമത മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് സഹായധനം വര്‍ദ്ധിപ്പിച്ചു 

ഡബ്ലിന്‍ :ഊര്‍ജ്ജ ക്ഷമതാ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കുന്ന വീട്ടുടമകള്‍ക്കുള്ള ഗ്രാന്റ് വര്‍ദ്ധിപ്പിക്കുമെന്ന് ഊര്‍ജ്ജ മന്ത്രി അലെക്‌സ് വൈറ്റ് അറിയിച്ചു. ബെറ്റര്‍ എനര്‍ജി ഹോംസ് സ്‌കീമിന്റെ ഭാഗമായി അനുവദിക്കുന്ന എല്ലാ ഗ്രാന്റുകളുടെയും തുകയില്‍ 25 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനയാണ് പ്രഖ്യാപിച്ചത്. മൂന്നോ അതിലധികമോ ഊര്‍ജ്ജ ക്ഷമതാ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന വീട്ടുടമകള്‍ക്ക് ബോണസും പ്രഖ്യാപിച്ചു. 

പദ്ധതിയ്ക്കായി ഗ്രാന്റിന് അപേക്ഷിച്ച എല്ലാവര്‍ക്കും പുതിയ വര്‍ധന ലഭ്യമാകും. നേരത്തെ 400 യൂറോയായിരുന്നു ഗ്രാന്റിലെ മിനിമം തുക. പുതിയ വര്‍ധന നിലവില്‍ വന്നതോടെ ഇത് ഇല്ലാതായി. മൂന്ന് പദ്ധതികള്‍ നടത്തുന്നവര്‍ക്ക് 300 യൂറോയുടെ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പദ്ധതികള്‍ നടത്തുന്നവര്‍ക്ക് 100 യൂറോ അധികം ബോണസ് ലഭിക്കും.

പുതുതായി ഗ്രാന്റിന് അപേക്ഷിച്ചവര്‍ക്കും നേരത്തെ ഗ്രാന്റ് ലഭിച്ചവരില്‍ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ബോണസ് ആനുകൂല്യം ലഭ്യമാണ്.

Scroll To Top