Friday December 02, 2016
Latest Updates

ചുമ്മാ കയറി വാതു വയ്ക്കല്ലേ; റവന്യൂ അധികൃതര്‍ നിങ്ങളെ നോട്ടമിടുന്നുണ്ട് …

ചുമ്മാ കയറി വാതു വയ്ക്കല്ലേ; റവന്യൂ അധികൃതര്‍ നിങ്ങളെ നോട്ടമിടുന്നുണ്ട് …

ഗോള്‍വേ:എന്തിനും ഏതിനും പന്തായം വെയ്ക്കുന്നവര്‍ സൂക്ഷിക്കുക.വാതുവെപ്പിന് ലൈസന്‍സ് ഇല്ലാത്തവര്‍ മറ്റുള്ളവരുമായി പന്തയത്തിലേര്‍പ്പെടരുതെന്ന് റവന്യൂ വകുപ്പ് അധികൃതര്‍. ഇത്തരം പന്തയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുണ്ടാകും.പണമിടപാടുകളുടെ കാരണവും അന്വേഷിക്കും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗോള്‍വേയില്‍ അനധികൃതമായി പന്തയത്തിലേര്‍പ്പെട്ട പബ്ബില്‍ വെച്ച് രണ്ട് പേരെ പിടികൂടുകയും പിടികൂടുകയും 2,500 യൂറോ വീതം പിഴയടപ്പിക്കുകയും ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

2016 യൂറോകപ്പ് ആരംഭിച്ചതോടെ വാതുവയ്പ്പുകളും കൂടിയ സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ അറിയിപ്പു നല്‍കിയിരിക്കുന്നത്. കൂടാതെ ഇന്‍സ്‌പെക്ടര്‍മാര്‍ പബ്ബുകളില്‍ പരിശോധനയ്‌ക്കെത്തുകയും ചെയ്യും.അയര്‍ലണ്ടില്‍ ഒട്ടേറെ സ്ഥലങ്ങളിലാണ് പബ്ബുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പന്തയങ്ങള്‍ നടത്തപ്പെടുന്നത്.

മുമ്പ് സര്‍വ്വസാധാരണമായിരുന്ന ഇത്തരം വാതുവെപ്പുകള്‍ പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളും, ബെറ്റിങ് സൈറ്റുകളും നിലവില്‍ വന്നതോടെ കുറഞ്ഞിരുന്നു. എങ്കിലും അനധികൃതമായ വാതുവെപ്പുകള്‍ റവന്യൂ വകുപ്പിന് നികുതി നഷ്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് ഈ മുന്നറിയിപ്പു നല്‍കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ലൈസന്‍സ് പുതുക്കാതെ വാതുവെപ്പ് നടത്തുന്നവരും പിടിക്കപ്പെടും. ലൈസന്‍സ് ഇല്ലാതെ നടത്തപ്പെടുന്ന വാതുവെപ്പുകളില്‍ പങ്കെടുക്കുന്നവരും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാണ്.

.

Scroll To Top