Saturday December 03, 2016
Latest Updates

ലോകത്തിലെ ഏറ്റവും മികച്ച് തെരുവ് കോര്‍ക്കില്‍

ലോകത്തിലെ ഏറ്റവും മികച്ച് തെരുവ് കോര്‍ക്കില്‍

കോര്‍ക്ക് :ലോകത്തിലെ ഏറ്റവും മികച്ച തെരുവായി കോര്‍ക്കിലെ ‘ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റ്’ തെരഞ്ഞെടുത്തു. ലണ്ടന്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലെ തെരുവുകളെ മറികടന്നുകൊണ്ടാണ് യുകെയിലെ ദി അക്കാദമി ഓഫ് അര്‍ബനിസം ‘ദി ഗ്രേറ്റ് സ്ട്രീറ്റ് അവാര്‍ഡ് 2016’നായി ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റിനെ തെരഞ്ഞെടുത്തത്.

അയര്‍ലണ്ടില്‍ നിന്നും ഫൈനലില്‍ ഇടം പിടിച്ച ഏക തെരുവും ഇതാണ്. കാരിന്‍സ് സ്ട്രീറ്റ്, ലിവര്‍പൂള്‍, ലണ്ടനിലെ ഡെപ്റ്റ്‌ഫോഡ് ഹൈ സ്ട്രീറ്റ് എന്നിവയായിരുന്നു മറ്റ് ഫൈനലിസ്റ്റുകള്‍. ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റ് നിര്‍മ്മിച്ച് 300 വര്‍ഷം തികയുമ്പോഴാണ് ഈ അവാര്‍ഡ് തേടിയെത്തിയിരിക്കുന്നതെന്നതും കൗതുകമായി. 1715ലാണ് ഈ സ്ട്രീറ്റ് നിര്‍മ്മിച്ചത്.

കോര്‍ക്ക് മേയറടക്കം നിരവധി പേര്‍ അവാര്‍ഡിനെ സ്വാഗതം ടെയ്തു സന്തോഷം രേഖപ്പെടുത്തി. മൂന്നു വര്‍ഷത്തനിടെ രണ്ടാം തവണയാണ് കോര്‍ക്ക് ഒരു അന്താരാഷ്ട്ര അവാര്‍ഡിന് അര്‍ഹമാകുന്നത്. 350,000ല്‍ കുറവ് ആളുകള്‍ താമസിക്കുന്ന ഏറ്റവും നല്ല ടൗണിനുള്ള ‘ദി ഗ്രേറ്റ് ടൗണ്‍ അവാര്‍ഡ്’ 2013ല്‍ കോര്‍ക്ക് നേടിയിരുന്നു.

Scroll To Top