Friday December 09, 2016
Latest Updates

മികച്ച സ്മാര്‍ട്ട് ഫോണ്‍ പുരസ്‌ക്കാരം എച്ച്ടിസി 1 നേടി,ഐ ഫോണ്‍ പുറത്ത് !

മികച്ച സ്മാര്‍ട്ട് ഫോണ്‍ പുരസ്‌ക്കാരം എച്ച്ടിസി 1 നേടി,ഐ ഫോണ്‍ പുറത്ത് !

ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ഏതെന്ന് ചോദിച്ചാല്‍ ആപ്പിള്‍ ഐ ഫോണ്‍ എന്നാകും ഭൂരിപക്ഷം പേരും പറയുക. എന്നാല്‍ സാങ്കേതിക വിദഗ്ദരുടെ അഭിപ്രായത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്പിളല്ല അത് എച്ച്ടിസിയാണ്. പ്രമുഖ ഗാഡ്ജറ്റ് വെബ്‌സൈറ്റ് ആയ ടി3 ഡോട്ട് കോമാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണായി എച്ച്ടിസി 1 തെരഞ്ഞെടുത്തത്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എച്ച്ടിസി മികച്ച സ്മാര്‍ട്ട് ഫോണിനുള്ള പുരസ്‌ക്കാരം നേടുന്നത്. 

ഈ വര്‍ഷം ആപ്പിള്‍ 6 നെ പരാജയപ്പെടുത്തി നേടിയ മികച്ച സ്മാര്‍ട്ട് ഫോണ്‍ എന്ന അംഗീകാരം എച്ച്ടിസിക്ക് ഇരട്ടി മധുരമായി. ഗാഡ്ജറ്റ് വിദഗ്ദന്മാരുടെ ഒരു പാനലും ടി3 വായനക്കാരും ചേര്‍ന്നാണ് മികച്ച ഫോണ്‍ തെരഞ്ഞെടുക്കുന്നത്. മികച്ച സ്മാര്‍ട്ട് ഫോണിനുള്ള പുരസ്‌ക്കാരം നഷ്ടപ്പെട്ടെങ്കിലും ആപ്പിളിന്റെ മാക്ക്ബുക്ക് പ്രോ ഈ വര്‍ഷത്തെ മികച്ച ലാപ്‌ടോപ്പ്/ടാബ്ലെറ്റ് പുരസ്‌ക്കാരം നേടി. 

ഈ വര്‍ഷത്തെ ടെക്ക് ലെജന്‍ഡ് പുരസ്‌ക്കാരം ബ്രിട്ടീഷുകാരന്‍ സര്‍ ജെയിംസ് ഡോയ്‌സന് ലഭിച്ചു. അടുത്ത വര്‍ഷം വിപണിയിലിറങ്ങാന്‍ പോകുന്ന ഐ റോബോട്ട് ഉള്‍പ്പെടെ നിരവധി നവീനമായ ഗാഡ്ജറ്റുകളുടെ ഉപജ്ഞാതാവാണ് ജെയിംസ് ഡോയ്‌സന്‍ അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌ക്കാരം നല്‍കിയത്. ഗാഡ്ജറ്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം സോണി പ്ലേ സ്റ്റേഷന്‍ 4 നേടി

Scroll To Top