Thursday December 08, 2016
Latest Updates

ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി ബലേനോയ്ക്ക് ഐറിഷ് സ്മോള്‍ കാര്‍ ഓഫ് ദ ഇയര്‍ 2017 അവാര്‍ഡ്

ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി ബലേനോയ്ക്ക് ഐറിഷ് സ്മോള്‍ കാര്‍ ഓഫ് ദ ഇയര്‍ 2017 അവാര്‍ഡ്

ഡബ്ലിന്‍:ഇന്ത്യന്‍ നിര്‍മ്മിത കാറായ സുസുക്കി ബലേനോയ്ക്ക് ഐറിഷ് സ്മോള്‍ കാര്‍ ഓഫ് ദ ഇയര്‍ 2017 അവാര്‍ഡ്. ജാപ്പനീസ് കമ്പനിയായ സുസുക്കി ഇന്ത്യയിലെ മാരുതിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഹാച്ച് ബാക്ക് കാറാണ് ബലേനോ. ഹരിയാനയിലെ മാരുതി സുസുക്കി പ്ലാന്റിലാണ് നിര്‍മ്മാണം.

കഴിഞ്ഞ 12 മാസത്തിനിടെ അയര്‍ലണ്ടിലെത്തിയ 42 പുതിയ മോഡലുകളില്‍ നിന്നാണ് വിദഗ്ദ്ധര്‍ ബലേനോയെ തെരഞ്ഞെടുത്തത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ബലേനോയുടെ കരുത്ത്. യൂറോപ്പില്‍ ആദ്യമായി സുസുക്കിയുടെ എസ്എച്ച്വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) ടെക്നോളജി ഉപയോഗിക്കുന്ന കാറാണ് ബലേനോ.18000 മുതല്‍ 22000 യൂറോ റേഞ്ചില്‍ വിവിധ മോഡലുകളില്‍ ഈ വാഹനം ലഭ്യമാണ്.

ആറ് എയര്‍ബാഗുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എച്ച്ഐഡി ഹെഡ്ലൈറ്റുകള്‍, എസി, സാറ്റലൈറ്റ് നാവിഗേഷന്‍, ഡിഎബി റേഡിയോ, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, റിയര്‍ പ്രൈവസി ഗ്ലാസ്, ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്പീഡ് ലിമിറ്റര്‍, ഫ്രണ്ട് ഇലക്ട്രിക് വിന്‍ഡോസ് എന്നിവയാണ് ഐറിഷ് ബലേനോയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.

Scroll To Top