Tuesday January 23, 2018
Latest Updates

നിങ്ങളുടെ മക്കളെ കേരളത്തില്‍ അയച്ച് പഠിപ്പിക്കാനാണെങ്കില്‍ ഇടുക്കിയിലെ ഈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തന്നെ തിരഞ്ഞെടുക്കാം !

നിങ്ങളുടെ മക്കളെ കേരളത്തില്‍ അയച്ച് പഠിപ്പിക്കാനാണെങ്കില്‍ ഇടുക്കിയിലെ ഈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തന്നെ തിരഞ്ഞെടുക്കാം !

നിച്ചു വളര്‍ന്നത് കേരളത്തിലാണെങ്കിലും ജീവിതത്തിന്റെ ഗതിമാറ്റത്തില്‍പ്പെട്ട് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നവരാണ് പ്രവാസികളില്‍ അധികവും.പക്ഷേ അവരുടെ കുഞ്ഞുങ്ങള്‍ ജനിച്ചു വളരുന്നതാകട്ടെ വിദേശ സംസ്‌കാരത്തിന്റെ ഗന്ധമുള്‍ക്കൊണ്ടാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതത്തിന്റെ സംസ്‌കാരവും, തനിമയും നിങ്ങളുടെ കുട്ടികള്‍ക്ക് അന്യമാകാതിരിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നവരുമാണവര്‍.അതുകൊണ്ട് തന്നെ വിദേശമലയാളികളില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ മക്കളെ ജന്മനാട്ടില്‍ തന്നെ പഠിപ്പിക്കണം എന്നാഗ്രഹിക്കുന്നവരാണ്

അതേ സമയം യൂറോപ്പിലെ അഥവാ അന്യവിദേശരാജ്യങ്ങളിലെ സിലബസും,അടിസ്ഥാന ജീവിതരീതിയും കൈവിട്ടു പോകരുതെന്നും,തങ്ങളുടെ മക്കള്‍ ഏതു സാഹചര്യങ്ങള്‍ക്കും അനുരൂപരാവണം എന്നും അവര്‍ ആഗ്രഹിക്കുന്നു.

ഭാരതത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്പര്യരീതികളും,ഭാഷകളടക്കമുള്ള നാനാത്വങ്ങളും ലോകത്തില്‍ മറ്റേതു ജീവിതരീതികളെയും പിന്നിലാക്കാന്‍ കഴിവുള്ളതാണെന്ന് വിചാരിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന പ്രകാശിനടുത്തുള്ള പുഷപഗിരി ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.

തങ്ങളുടെ മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം വഴി അവര്‍ക്ക് ലോകത്തിലെ ലക്ഷക്കണക്കിന് അവസരങ്ങളിലേയ്ക്ക് വാതില്‍ തുറക്കണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച സ്‌കൂള്‍ കണ്ടെത്താനായി അവര്‍ ഏറെ സമയം ചെലവിടുകയും ചെയ്യുന്നു.അവര്‍ക്കായി ഇടുക്കിയുടെ പച്ചപ്പിന്റെയും, സുഖശീതളിമയുടെയും മടിത്തട്ടില്‍ വിദ്യാഭ്യാസ വിചക്ഷകനായ റവ. ഫാദര്‍ ജോസ് ഐക്കരയുടെ നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുന്ന സ്ഥാപനമാണ് ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.

ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയെങ്കിലും മക്കളെ കേരളത്തില്‍ത്തന്നെ പഠിപ്പിക്കണം എന്നാഗ്രഹിക്കുന്നവരായ രക്ഷിതാക്കള്‍ക്കായി . ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യൂറോപ്പില്‍ ലഭ്യമായ അതേ സൗകര്യങ്ങളാണ് കാത്തിരിക്കുന്നത്.
സിലബസ്
സിബിഎസ്ഇ, ഐജിസിഎസ്ഇ (കേംബ്രിഡ്ജ്) സിലബസുകള്‍ പ്രകാരമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലിഷ് വിദ്യാഭ്യാസം എല്ലാ ക്ലാസുകളിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇന്ത്യക്കാരായ കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷ സെക്കന്‍ഡ് ലാംഗ്വേജ് ആയി എടുക്കാം; കൂടാതെ ഇന്ത്യന്‍ ഭാഷകളൊന്നും അറിയാത്ത കുട്ടികള്‍ക്ക് രണ്ടാം ഭാഷയായി ഫ്രഞ്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ തേര്‍ഡ് ലാംഗ്വേജ് പഠിപ്പിക്കുന്നുണ്ടെങ്കിലും ഇത് മാര്‍ക്കിങ് സബ്ജക്ട് അല്ല.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയിട്ടുള്ള പ്രഗത്ഭരും വിദഗ്ദ്ധരുമായ അദ്ധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ നയിക്കുന്നത്. കുട്ടികളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിക്കാനായി ഒരു വിദഗ്ദ്ധ കൗണ്‍സിലറെയും നിയമിച്ചിരിക്കുന്നു.
അക്കാദമിക്, കോകരിക്കുലര്‍ ആക്ടിവിറ്റികള്‍
ആദ്യ അക്കാദമിക് വര്‍ഷം ജൂണ്‍ 15 ന് അനൌദ്യോഗിമായി ആരംഭിക്കുമെങ്കിലും യൂറോപ്പില്‍ നിന്നുള്ള കുട്ടികളുടെ സൗകര്യാര്‍ഥം സെപ്റ്റംബര്‍ മുതലേ പൂര്‍ണ്ണതോതില്‍ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ.ആദ്യ വര്‍ഷം നാലു മുതല്‍ എട്ട് വരെ ക്ലാസുകളും, പതിനൊന്നാം ക്ലാസും (പ്ലസ് വണ്‍) ആരംഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി ഒമ്പത്, പത്ത്, പന്ത്രണ്ട് (പ്ലസ് ടു) ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും.

വിസ്താരമുള്ള ക്ലാസ് മുറികളില്‍ 25 കുട്ടികളെ വീതമാണ് ഇരുത്തുക. ഇത് ഓരോരുത്തരിലേയ്ക്കും ടീച്ചറുടെ ശ്രദ്ധയെത്താന്‍ സഹായിക്കും. ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം ടാബ്ലറ്റ് കംപ്യൂട്ടറുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ക്ലാസിനു ശേഷം ഓരോരുത്തര്‍ക്കുമായി പ്രത്യേകം പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാ ആക്ടിവിറ്റികളിലും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യപങ്കാളിത്തം നല്‍കുക എന്നതാണ് സ്‌കൂളിന്റെ പോളിസി.

മൂന്ന്‌നാല് പിരിയഡുകള്‍ വീതമുള്ള ക്ലാസുകള്‍ രാവിലെ, ഉച്ചയ്ക്ക് ശേഷം, വൈകുന്നേരം എന്നീ സമയങ്ങളില്‍ നടക്കും.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്യൂഷന്‍ ക്ലാസുകളുമുണ്ട്.

ഇതിനെല്ലാം പുറമെ ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ആക്ടിവിറ്റികളും നടത്തുന്നു.
വെക്കേഷനും പഠന യാത്രകളും
സെപ്റ്റംബറില്‍ ഓണാവധി 2 ആഴ്ച; ഡിസംബറില്‍ ക്രിസ്മസ് അവധി 2 ആഴ്ച; വേനലവധി 2 മാസം (ഏപ്രില്‍, മെയ് മാസങ്ങളില്‍) എന്നിങ്ങനെയാണ് സ്‌കൂള്‍ വെക്കേഷന്‍.

വെക്കേഷന്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകാവുന്നതാണ്. ആവശ്യമെങ്കില്‍ കൊച്ചി, മധുര എയര്‍പോര്‍ട്ടുകളില്‍ നിന്നും കുട്ടികളെ വീട്ടിലേയ്ക്ക് അയയ്ക്കാനും, തിരികെ കൊണ്ടുവരാനും സ്‌കൂള്‍ അധികൃതര്‍ സന്നദ്ധരാണ്.

എല്ലാ മാസവും വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദിവസത്തെ പഠന യാത്ര നടത്തും. ഇതിനു പുറമെ ഓരോ വര്‍ഷവും രാജ്യത്തിനകത്തും, രാജ്യത്തിനു പുറത്തും (ഓപ്ഷണല്‍) ടൂറുകള്‍ സംഘടിപ്പിക്കും.

യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും സ്‌കൂളുകളുമായി കൈകോര്‍ത്ത് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടത്താനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ചെറിയ കാലയളവിലേയ്ക്കായി വിദേശ സ്‌കൂളുകളില്‍ പഠിക്കാന്‍ അയയ്ക്കും.
ഹോസ്റ്റലും താമസവും
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കാനായി പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വാര്‍ഡന്‍ എന്ന രീതിയിലാണ് അനുപാതം.

സ്‌കൂള്‍ മെനു അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണവും, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ലഭിക്കും. സ്റ്റുഡന്റ് ലീഡര്‍മാരുമായി കൂടിയാലോചിച്ച് ഓരോ ആഴ്ചയും പ്രത്യേകം മെനു തയ്യാറാക്കും.

സ്‌കൂളിന് സ്വന്തമായി ഡെയറി ഫാം, ബേക്കറി,മിനറല്‍ വാട്ടര്‍ പ്ലാന്റ് എന്നിവ ഉണ്ടാക്കിയിരിക്കുന്നത് തന്നെ ഓര്‍ഗാനിക് ഭക്ഷണരീതിയും ആരോഗ്യപ്രദമായ ജീവിത ശൈലിയും ഉറപ്പു വരുത്താനാണ്..
ആശുപത്രി സൗകര്യം
സ്‌കൂളില്‍ ആവശ്യമെങ്കില്‍ നഴ്‌സുമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ലഭ്യമാക്കും.
ആദ്ധ്യാത്മികം
ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ദിവസവും സ്‌കൂള്‍ ചാപ്പലില്‍ പ്രാര്‍ഥന സൗകര്യവും വിശുദ്ധ കുര്‍ബാനയും ഞായറാഴ്ചകളില്‍ മതപഠന ക്ലാസുകളും ഉണ്ടാകും. മറ്റ് മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി അതത് മതങ്ങളുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ ഞായറാഴ്ചകളില്‍ നടക്കും.
രക്ഷിതാക്കളുമായുള്ള ബന്ധപ്പെടല്‍
രക്ഷിതാക്കളുമായി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആഴ്ചയിലും നിശ്ചിത ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാം.രക്ഷിതാക്കള്‍ക്കോ, ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവര്‍ക്കോ വിദ്യാര്‍ത്ഥികളെ പ്രത്യേക ദിവസങ്ങളില്‍ സന്ദര്‍ശിക്കാവുന്നതുമാണ്.

പുഷ്പഗിരിയില്‍ 60 ഏക്കറോളമായി പരന്നു കിടക്കുന്ന ഭൂമിയിലാണ് ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1040ഓളം മീറ്റര്‍(3400 അടി)ഉയരമുള്ള ഇവിടത്തെ താപനില 15 ഡിഗ്രിക്കും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. കണ്ണെത്താ ദൂരത്തോളം പരിലസിക്കുന്ന ചെറു മലനിരകളില്‍ കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും സ്‌കൂളിന് സ്വന്തം.

ആഗോളവല്‍ക്കരണത്തിന്റെ ലോകത്ത് സെക്കന്ററി, പോസ്റ്റ് സെക്കന്ററി ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നത് കാലത്തിന്റെ ശീലമായി മാറിയിരിക്കുകയാണ്. ഇതിലാകട്ടെ മികച്ച ഇംഗ്ലിഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതവും. തന്റെ കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ലോകത്തിന്റെ ലക്ഷക്കണക്കിന് അവസരങ്ങളിലേയ്ക്ക് വാതില്‍ തുറക്കണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച സ്‌കൂള്‍ കണ്ടെത്താനായി അവര്‍ ഏറെ സമയം ചെലവിടുകയും ചെയ്യുന്നു.

വിന്‍സന്റിഷ്യന്‍ പുരോഹിതനായ റവ. ഫാദര്‍ ഐക്കരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രഷന്‍ ഓഫ് ദി മിഷന്റെ (സിഎം) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. റോമില്‍ വേരുകളുള്ള വിന്‍സന്റിയന്‍ പുരോഹിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലത് ചിക്കാഗോ ഡി പോള്‍ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, ഡബ്ലിനിലെ ഡ്രംകോണ്‍ഡ്ര ഓള്‍ ഹാലോസ് എന്നിവയാണ്. ലോകത്തിലെ 86 രാജ്യങ്ങളിലായി ഇവരുടെ സ്ഥാപനങ്ങള്‍ വ്യാപിച്ച് കിടക്കുന്നു.

റവ. ഫാദര്‍ ജോസ് ഐക്കര

റവ. ഫാദര്‍ ജോസ് ഐക്കര

ഇന്ത്യയിലുടനീളം ഒരുപിടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസരംഗത്ത് മികവിന്റെ പൊന്‍തൂവല്‍ ചൂടി നില്‍ക്കുന്നയാള്‍ കൂടിയാണ് ഡി പോളിന് ചുക്കാന്‍ പിടിക്കുന്ന ഡോ:ജോസ് ഐക്കര.ദേശീയ വിദ്യാഭ്യാസരംഗത്ത് പ്രശസ്തനായ അദ്ദേഹം ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡുകളുടെ ചെയര്‍മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തെ തേടി നിരവധി അവാര്‍ഡുകളും എത്തിയിട്ടുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മൈസൂരില്‍ ആരംഭിച്ച ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇന്നും രാജ്യത്തിന് അഭിമാനകരമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍, സ്‌കൂളുകള്‍ക്കുമപ്പുറത്തേയ്ക്ക് സ്വപ്‌നങ്ങള്‍ വിരിയിച്ച അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് ഡോ: ഐക്കര.

സ്‌കൂളിനെ കുറിച്ചു കൂടുതല്‍ മനസിലാക്കുന്നതിനും നിങ്ങളുടെ കുട്ടിയ്ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അവധിയ്ക്ക് നാട്ടിലെത്തുന്ന എന്‍ ആര്‍ ഐ കുടുംബങ്ങളെ കട്ടപ്പന പുഷ്പഗിരിയിലുള്ള സ്‌കൂള്‍ ക്യംപസ് സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നതായി ഫാ.ജോസ് ഐക്കര അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 918111995671/2/3/4 എന്നീ നമ്പറുകളിലോ 91 9845112529 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യുക.
വിവരങ്ങള്‍ക്കായി….
വെബ്‌സൈറ്റ്: :http://dpirskerala.com
ഇമെയില്‍: dpirskerala@gmail.com
aikarajose@yahoo.comdeppp
dep3 dep4

cap

Scroll To Top