Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഈ നൂറ്റാണ്ടിലെ മികച്ച കവിത (വീഡിയോ )

അയര്‍ലണ്ടിലെ ഈ നൂറ്റാണ്ടിലെ മികച്ച കവിത (വീഡിയോ )

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് കവിതകളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ കവിത ഏതെന്ന് നിങ്ങള്‍ക്ക് പറയാമോ ? ഒട്ടേറെ കവികളുടെ ജന്മഭൂമിയായ അയര്‍ലണ്ടില്‍ അത്തരമൊരു തിരഞ്ഞെടുപ്പ് ഇത്തിരി പ്രയാസം തന്നെ.

സീമസ് ഹീനിയുടെ ‘ ദ സോനെറ്റ് ‘വെന്‍ ഓള്‍ ദ ഒതേഴ്‌സ് വേര്‍ എവേ അറ്റ് മാസ്’ എന്ന് തുടങ്ങുന്ന കവിതയാണ് നൂറ്റാണ്ടിന്റെ കവിതയായി തെരഞ്ഞെടുത്തത്.പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് ആണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ കവിതയെ പ്രഖ്യാപിച്ചത്.  മറ്റ് 440 കവിതകളോട് മത്സരിച്ചാണ് ഈ കവിതയെ നൂറ്റാണ്ടിന്റെ കവിതയായി ഐറിഷ്‌കാര്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.ഒരമ്മയുടെ മധുരതരമായ ഓര്‍മ്മ ഓര്‍ത്തെടുക്കുന്ന സ്വന്തം അനുഭവമാണ് സീമസ് ഈ കവിതയില്‍ വിവരിക്കുന്നത്.ഈ കവിത കേള്‍ക്കുമ്പോള്‍ അനുവാചകരും സ്വന്തം അമ്മയെ ഓര്‍ത്ത് പോകുമെന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ കൂടുതല്‍ പേരും പറയുകയുണ്ടായി

തന്റെ പിതാവിന്റെ കവിതയെ കഴിഞ്ഞ നൂറ്റാണ്ടിന്റെ കവിതയായി തെരഞ്ഞെടുത്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സീമസ് ഹീനിയുടെ മകന്‍ ചടങ്ങില്‍ പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് കഴിഞ്ഞ 100 വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച കവിത തെരഞ്ഞെടുക്കാനുള്ള മത്സരം ആര്‍ടിഇ ആരംഭിച്ചത് .

Scroll To Top