Monday May 29, 2017
Latest Updates

ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ഈ ഇന്ത്യാക്കാരനോ ?

ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ഈ ഇന്ത്യാക്കാരനോ ?

സ്ത്രീജനങ്ങളോടുള്ള ആദരം അവസാനിച്ചിട്ടില്ലെന്ന ഇന്ത്യക്കാരന്‍ ലോകത്തിനു മുന്നില്‍ തെളിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളപ്പൊക്ക ദുരന്തം നേരിടുകയാണ് ചെന്നൈ. മിക്ക പട്ടണങ്ങളും വെള്ളത്തിനടിയില്‍.

 രക്ഷാപ്രവര്‍ത്തനം നാടാകെ നടക്കുമ്പോഴും തന്റെ ഭാര്യയെ പരമാവധി നനയാതെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ബുദ്ധിപരവും ലളിതമായ വിദ്യയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

സജ്ജമാക്കിയിരിക്കുന്ന ഉപകരണങ്ങള്‍ രണ്ടു കസേരകള്‍ മാത്രം. ഈ രണ്ടു കസേരകള്‍ വെള്ളത്തിനു മുകളില്‍ ഒന്നിനു മുന്നില്‍ രണ്ടാമത്തെ കസേര നീക്കി നീക്കി വച്ചാണ് തന്റെ പ്രിയതമയെ വെള്ളപ്പൊക്കത്തില്‍ നിന്നു കരയ്‌ക്കെത്തിച്ചത്.

ഭര്‍ത്താവ് എങ്ങനെയാണ് ഭാര്യയെ സംരക്ഷിക്കേണ്ടെതെന്ന് ലോകത്തിനു മുന്നില്‍ കാണിക്കുന്നു ഈ വിഷ്വലുകള്‍.(നിങ്ങളായിരുന്നു ഈ അവസ്ഥയില്‍ എങ്കില്‍ ഭാര്യയെ കൈകളില്‍ വഹിച്ചു കൊണ്ട് പോകും എന്ന് കരുതുന്നുണ്ടാവും അല്ലേ?എന്തായാലും ചെന്നൈക്കാരന്റെ ഈ ബുദ്ധി ലോകത്തിനു നന്നായി ബോധിച്ചതിന്റെ തെളിവാണ് ഇന്റര്‍നെറ്റില്‍ സംഭവത്തിനു കിട്ടിയ സൂപ്പര്‍ ഹിറ്റ് പ്രതീകരണം )

Scroll To Top