Friday December 09, 2016
Latest Updates

യുസിസി, ട്രിനിറ്റി, യുസിഡി എന്നിവ യൂറോപ്പിലെ ‘ഇന്നൊവേറ്റിവ്’ യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ ഇടംപിടിച്ചു

യുസിസി, ട്രിനിറ്റി, യുസിഡി എന്നിവ യൂറോപ്പിലെ ‘ഇന്നൊവേറ്റിവ്’ യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ ഇടംപിടിച്ചു

ട്രിനിറ്റി കോളജ് ഡബ്ലിന്‍

ഡബ്ലിന്‍:റോയിട്ടേഴ്‌സിന്റെ യൂറോപ്പിലെ മികച്ച 100 ‘ഇന്നൊവേറ്റിവ്’ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റില്‍ അയര്‍ലണ്ടില്‍ നിന്ന് മൂന്ന് യൂണിവേഴ്‌സിറ്റികള്‍. ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക്, യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ എന്നിവയാണ് ലിസ്റ്റില്‍ ഇടംപിടിച്ച ഐറിഷ് യൂണിവേഴ്‌സിറ്റികള്‍. ശാസ്ത്രം, സാങ്കേതിക വിദ്യ, സാമ്പത്തിക മേഖല എന്നിവയില്‍ കാര്യമായ സംഭാവന നല്‍കുന്നവയാണ് ലിസ്റ്റിലുള്‍പ്പെടുത്തിയ യൂണിവേഴ്‌സിറ്റികളെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി.

മൂന്ന് യൂണിവേഴ്‌സിറ്റികള്‍ മാത്രമാണ് അയര്‍ലണ്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെങ്കിലും 5 മില്ല്യണ്‍ ജനങ്ങള്‍ മാത്രം പാര്‍ക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്നും റോയിട്ടേഴ്‌സ് കൂട്ടിച്ചേര്‍ത്തു. 48ാം സ്ഥാനത്തെത്തിയ ട്രിനിറ്റിയാണ് ഐറിഷ് യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും മുന്നില്‍. യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക് 74ാം സ്ഥാനത്തും, യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ 94ാം സ്ഥാനത്തുമാണ്.

ബെല്‍ജിയത്തിലെ കെ യു ല്യൂവന്‍ യൂണിവേഴ്‌സിറ്റിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

Scroll To Top