Friday December 09, 2016
Latest Updates

ക്രിസ്മസ് കേക്കുമായി’ബെസ്റ്റ് ബേക്‌സ് ‘വിപണിയിലേയ്ക്ക്,അയര്‍ലണ്ടിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബേക്കിംഗ് സ്ഥാപനത്തിന് തുടക്കമായി

ക്രിസ്മസ് കേക്കുമായി’ബെസ്റ്റ് ബേക്‌സ് ‘വിപണിയിലേയ്ക്ക്,അയര്‍ലണ്ടിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബേക്കിംഗ് സ്ഥാപനത്തിന് തുടക്കമായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിപണിയിലേയ്ക്ക് രുചികരമായ ബേക്കറി ഉത്പന്നങ്ങളുമായി മലയാളികളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ബേക്‌സ് ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു.

മലയാളികളുടെ തനിമയുള്ള രുചിക്കൂട്ടുകളും,യൂറോപ്പ്യന്‍ സാങ്കേതിക വിദ്യയും ചേര്‍ത്തിണക്കി അയര്‍ലണ്ടില്‍ ആദ്യമായി ആരംഭിക്കുന്ന ഭക്ഷ്യോത്പന്ന ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലൂടെ,ക്രിസ്മസ് കേക്കുകളാണ് ഈ ആഴ്ച്ച മുതല്‍ വിപണിയില്‍ ലഭ്യമാവുക.

ഗള്‍ഫിലും,ഇന്ത്യയിലും,അയര്‍ലണ്ടിലുമുള്ള മുന്‍നിര ഹോട്ടലുകളില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള പാസ്ട്രി ഷെഫ് സന്തോഷ് കോശിയാണ് ബെസ്റ്റ് ബേക്‌സിന്റെ ഡബ്ലിന്‍ കിച്ചന്റെ ചുമതലക്കാരന്‍.

യാതൊരു വിധ പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കാതെ സ്വാഭാവികവും അതേ സമയം ശാസ്ത്രീയവുമായ പാചകസംവിധാനങ്ങളിലൂടെ രുചികരമായ ലഘുപലഹാരങ്ങളും ബെസ്റ്റ് ബേക്‌സില്‍ നിന്നും താമസിയാതെ ഐറിഷ് മാര്‍ക്കറ്റില്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
0857501933,0876962351

Scroll To Top