Monday June 26, 2017
Latest Updates

ബെര്‍ട്ടി അഹേണെ ഫിയനാഫാള്‍ തിരിച്ചെടുക്കുന്നു

ബെര്‍ട്ടി അഹേണെ ഫിയനാഫാള്‍ തിരിച്ചെടുക്കുന്നു

ഡബ്ലിന്‍:മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേണെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെടുക്കാന്‍ ഫിയനാഫാള്‍ ബ്രാഞ്ച് കമ്മറ്റിയുടെ ഐകകണ്ഠമായ തീരുമാനം. ബ്രാഞ്ചിലെ പ്രവര്‍ത്തകനായ ക്രിസ് വാള്‍ ആണ് അഹേണെ തിരിച്ചെടുക്കണമെന്ന് കമ്മറ്റിയില്‍ പ്രമേയം കൊണ്ടുവന്നത്. ഫിയനാഫാളില്‍ അഹേണിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ് വാള്‍. മഹോന്‍ ട്രൈബ്യൂണല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് 2012 മാര്‍ച്ചിലാണ് അഹേണ്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നത്.

പ്രാദേശിക രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഇന്നും സ്ഥിരമായി ഇടപെടുന്നയാളാണ് അഹേണ്‍. അഹേണിനെ തിരിച്ചെടുക്കുന്നത് പാര്‍ട്ടിക്ക് ഡബ്ലിനില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈയിടെ നടന്ന അഭിപ്രായ സര്‍വേയില്‍ ഫിയനാഫാളിനുള്ള ജനപിന്തുണ കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

Scroll To Top