Friday December 09, 2016
Latest Updates

എളുപ്പത്തില്‍ ലഭ്യമായ വായ്പകള്‍ അയര്‍ലണ്ടിനെ പ്രതിസന്ധിയിലെത്തിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി 

എളുപ്പത്തില്‍ ലഭ്യമായ വായ്പകള്‍ അയര്‍ലണ്ടിനെ പ്രതിസന്ധിയിലെത്തിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി 

ഡബ്ലിന്‍:വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യമുണ്ടായതാണ് തന്റെ ഭരണകാലത്ത് അയര്‍ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായാതെന്ന് മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേന്‍. രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടപ്പോള്‍ എല്ലാവരും വായ്പയെടുത്ത് ആവശ്യങ്ങള്‍ നിറവേറ്റി. 
സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് ബിബിസി റേഡിയോക്ക് ഇന്നലെ നല്കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. യൂറോ സോണില്‍ ചെറിയ വായ്പകള്‍ക്കായി അയര്‍ലണ്ട് കൈകടത്തിയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ബെര്‍ട്ടി അഹേന്‍ അഭിപ്രായപ്പെട്ടു. ‘ആര്‍ക്കു വേണമെങ്കിലും ഏതു ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്നും എത്ര വേണമെങ്കിലും വായ്പ ലഭിക്കുമെന്ന സാഹചര്യമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ബാങ്കുകള്‍ക്ക് ഉദാരമായി കിട്ടിയത് ബാങ്കുകളും ഉദാരമായി വിതരണം ചെയ്തു.സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് വായ്പാ വിതരണക്കാര്‍ പോയി’.

Scroll To Top