Sunday December 04, 2016
Latest Updates

ഇനി കണ്ണീരോടെ വിട,സംസ്‌കാര ശുശ്രൂഷകള്‍ നാളെ 

ഇനി കണ്ണീരോടെ വിട,സംസ്‌കാര ശുശ്രൂഷകള്‍ നാളെ 

ഡബ്ലിന്‍:അമേരിക്കയില്‍ ബെര്‍ക്കേലി ബാല്‍ക്കണി ദുരന്തത്തില്‍ മരണപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഈഗന്‍ കുല്ലിഹാന്‍, നിക്കോളായ് ഷൂസ്റ്റര്‍, ലോര്‍ക്കന്‍ മില്ലര്‍, ഈമര്‍ വാള്‍ഷ് എന്നിവരുടെ മൃതദേഹങ്ങളാണ് പ്രത്യേകവിമാനത്തില്‍ ഡബ്‌ളിനിലെത്തിച്ചത്. ഇവരുടെ മാതാപിതാക്കളും വിമാനത്തിലുണ്ടായിരുന്നു.
ഇവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ മുതല്‍ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടും.ഈഗന്‍ കുള്ളിഗന്റെ സംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് റാത്ത്ഫാര്‍നാമിലെ ചര്‍ച് ഓഫ് അനൌണ്‍സേഷനിലും സംസ്‌കാരം ഹാരോള്‍ഡ് ക്രോസ് സിമിത്തേരിയിലും നടത്തപ്പെടും.
നിക്ക് ഷോസ്റ്ററുടെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച 11 മണിക്ക് രാത് ഗറിലെ ചര്‍ച് ഓഫ് ത്രീ പാട്രന്‍സിലും സംസ്‌കാരം ഹാരോള്‍ഡ് ക്രോസ് സിമിത്തേരിയിലും നടത്തപ്പെടും. 
ഐയ്മര്‍ വാള്‍ഷിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 11 മണിക്ക് ഫോക്‌സ് റോക്ക് പള്ളിയിലും സംസ്‌കാരം ഷാഗന്ജ് സിമിത്തേരിയിലും നടക്കും.ലോര്‍ക്കന്‍ മില്ലറുടെ സംസ്‌കാരം പിന്നിട് നടത്തപ്പെടും 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുരന്തത്തില്‍ നിന്നും കരകയറാന്‍ തങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മാതാപിതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ ദുരന്തസമയത്ത് തങ്ങളുടെ മക്കള്‍ക്കൊപ്പം ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഇവര്‍ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സംസ്‌കരിക്കപ്പെട്ട ആഷ്‌ലി ഡൊനോഹെ, ബന്ധു ഒലീവിയ ബര്‍ക്ക് എന്നിവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഇവര്‍ കുറിപ്പിലൂടെ അറിയിച്ചു.
ഒരാഴ്ച്ചയായി തങ്ങളെ താങ്ങിനിര്‍ത്തിയ എല്ലാ പിന്തുണകള്‍ക്കും മരിച്ചവരുടെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു. ഇനി തങ്ങളുടെ നഷടപ്പെട്ട മക്കളെ ഓര്‍ത്ത് കരയാന്‍ ഒരല്‍പ്പം സ്വകാര്യത അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Scroll To Top