Wednesday December 07, 2016
Latest Updates

ബെന്‍സ് 1.27 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

ബെന്‍സ് 1.27 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

ചൈനയില്‍ വിറ്റഴിച്ച 1.27 ലക്ഷം കാറുകള്‍ തരിച്ചുവിളിക്കാന്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് തീരുമാനിച്ചു. അഗ്‌നിബാധയ്ക്കുള്ള സാധ്യതയും സ്റ്റീയറിങ്ങുമായി ബന്ധപ്പെട്ട തകരാറുകളും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ചൈനയില്‍ വിറ്റഴിച്ച ബെന്‍സ് കാറുകള്‍ക്ക് സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും ഇവ അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ചൈനീസ് ദേശീയ ചാനലിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് കമ്പനി വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്.

വാഹനങ്ങള്‍ പരിശോധിച്ച് കേടുപാടുകള്‍ സൗജന്യമായി മാറ്റി നല്‍കാനാണു മെഴ്‌സീഡിസ് ബെന്‍സിന്റെ തീരുമാനം. 2012- 2014 കാലത്തു നിര്‍മിച്ചു വിറ്റ വാഹനങ്ങളുടെ പരിശോധനയ്ക്കു കഴിഞ്ഞ ആഴ്ച തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അഗ്‌നിബാധയ്ക്കുള്ള സാധ്യതയുടെ പേരില്‍ 1,27,071 കാറുകള്‍ക്കാണു പരിശോധന ആവശ്യമായിട്ടുള്ളതെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇറക്കുമതി വില്‍പ്പനയ്‌ക്കെത്തുന്ന ‘സിഎല്‍എസ് ക്ലാസ്, ‘ഇ ക്ലാസ് കാറുകള്‍ക്കു പുറമെ ബെയ്ജിങ് ബെന്‍സ് ഓട്ടമോട്ടീവ് കമ്പനി ലിമിറ്റഡ് പ്രാദേശികമായി നിര്‍മിക്കുന്ന ‘ഇ ക്ലാസ് കാറുകള്‍ക്കും പരിശോധന ആവശ്യമാണെന്നു ചൈനയിലെ കാറുകളുടെ ഗുണനിലവാര നിരീക്ഷണ സമിതിയായ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ക്വാളിറ്റി സൂപ്പര്‍വിഷന്‍, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ക്വാറന്റൈന്‍ എക്യുഎസ്‌ഐക്യു) അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ബെന്‍സ് കാറുകള്‍ തിരിച്ചുവിളക്കാന്‍ തീരുമാനിച്ചത്.

Scroll To Top