Thursday December 08, 2016
Latest Updates

പുതിയ എഞ്ചിന്‍ ടെക്‌നോളജിക്കായി മെഴ്‌സിഡസ് ബെന്‍സ് 3 ബില്യണ്‍ യൂറോ മുടക്കുന്നു

പുതിയ എഞ്ചിന്‍ ടെക്‌നോളജിക്കായി മെഴ്‌സിഡസ് ബെന്‍സ് 3 ബില്യണ്‍ യൂറോ മുടക്കുന്നു

മെഴ്‌സിഡസ്സ് ബെന്‍സിന്റെ യൂറോപ്പിലുള്ള ഡീസല്‍ കാറുകള്‍ 2019ഓടുകൂടി പൂര്‍ണമായും പുതിയ ഡീസല്‍ ഏഞ്ചിന്‍ സാങ്കേതികവിദ്യയിലേയ്ക്ക് മാറും. നാല് സിലിണ്ടര്‍ എഞ്ചിന്‍ ടെക്‌നോളജി മെഴ്‌സിഡസ് ബെന്‍സിന്റ E ക്ലാസ് മോഡലില്‍ ആണ് ആരംഭിക്കുന്നത്.

ഉപഭോക്താക്കളുടെ വിശ്വാസത്തിനാണ് തങ്ങള്‍ മറ്റെന്തിനെക്കാളും പ്രധാന്യം നല്‍കുന്നതെന്നും, അതോടൊപ്പം പരിസ്ഥിതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നുമാണ് പുതിയ ടെക്‌നോളജിയെക്കുറിച്ച് കമ്പനി വക്താവായ പ്രൊഫസര്‍ തോമസ് വെബര്‍ പറയുന്നത്. അതിനാലാണ് അഞ്ച് വര്‍ഷം മുമ്പേ ഡീസല്‍ ടെക്‌നോളജിയില്‍ ഇത്രയും വലിയ തുക മുടക്കാന്‍ തയ്യാറായത്. അതോടൊപ്പം ഗ്യാസൈാലിന്‍ എഞ്ചിനുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനും ശ്രമിക്കുന്നുമുണ്ട്

പുതിയ എഞ്ചിനുകള്‍ ഉപയോഗിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള ഇന്ധനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. അതോടൊപ്പം പുറത്തുവിടുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവും കുറവാണ്. ഈയിടെ വില്‍പ്പന നടത്തിയ കാറുകളില്‍ മെഴ്‌സിഡസ് ബെന്‍സ് സൗജന്യമായി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്തിയിരുന്നു.

Scroll To Top