Monday January 23, 2017
Latest Updates

‘ബെന്യാമിനോടൊപ്പം’:മലയാളത്തിന്റെ പ്രത്യേക പരിപാടി ഇന്ന് പാമേഴ്സ് ടൗണില്‍

‘ബെന്യാമിനോടൊപ്പം’:മലയാളത്തിന്റെ പ്രത്യേക പരിപാടി ഇന്ന് പാമേഴ്സ് ടൗണില്‍

ഡബ്ലിന്‍:ഹൃസ്വ സന്ദര്‍ശനത്തിനായി ഇന്ന് (ഒക്ടോബര്‍ 9,ഞായര്‍) ഡബ്ലിനില്‍ എത്തിച്ചേരുന്ന പ്രമുഖ മലയാളം സാഹിത്യകാരന്‍ ബെന്യാമിനുമായി സംവദിക്കുവാന്‍ മലയാളം അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ബെന്യാമിനോടൊപ്പം’ എന്ന പ്രത്യേക പരിപാടി ഇന്ന് വൈകിട്ട് 5 മണിയ്ക്ക് പാമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെടും.
വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് ഡബ്ലിനിലെത്തുന്ന ബെന്ന്യാമിനുമായി സംവദിക്കുന്നതിനൊപ്പം സാഹിത്യ രചനയില്‍ തത്പരരായവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും അദ്ദേഹം നല്‍കുന്നതാണ്.

ആധുനിക കേരളീയ സാഹിത്യലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ബെന്യാമിന്‍.ആടുജീവിതം എന്ന നോവലിനു 2009 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ബെന്യാമിനെ തേടിയെത്തി. പെണ്‍മാറാട്ടം എന്ന കഥാസമാഹാരവും അബീശഗിന്‍, പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ ഏഴ് നോവലുകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് മലയാളികള്‍ക്ക് പകര്‍ന്നത്.

Scroll To Top