Wednesday December 07, 2016
Latest Updates

അങ്കമാലിക്ക് വികസനസഹകരണം തേടി ബെന്നി മുഞ്ഞേലി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ അധികൃതരുമായി ചര്‍ച്ച നടത്തി 

അങ്കമാലിക്ക് വികസനസഹകരണം തേടി ബെന്നി മുഞ്ഞേലി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ അധികൃതരുമായി ചര്‍ച്ച നടത്തി 

ഡബ്ലിന്‍;അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയ അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ ബെന്നി മുഞ്ഞേലി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ അധികൃതരുമായി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.മാലിന്യ സംസ്‌കരണം,പരിസ്ഥിതി ബോധവത്കരണം ,തുടങ്ങിയ മേഖലകളിലാണ് ഇരു പ്രാദേശിക സംവിധാനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകള്‍ ഉള്ളതെന്ന് സൗത്ത് ഡബ്ലിന്‍ മേയര്‍ വിന്ടന്‍ വാര്‍ഫീല്‍ഡും,ബെന്നി മുഞ്ഞേലിയും വ്യക്തമാക്കി.ശ്രീലങ്കന്‍ സര്‍ക്കാരുമായി സഹകരിച്ച് അങ്കമാലിയില്‍ അടുത്തിടെ ആരംഭിച്ച പരിസ്ഥിതി പദ്ധതികള്‍ അയര്‍ലണ്ടിലെ സന്ദര്‍ശന വേളയില്‍ ബെന്നി മൂഞ്ഞേലി വിശദീകരിച്ചു.
താലയിലെ സൗത്ത് ഡബ്ലിന്‍ കൌണ്‍സില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബെന്നി മുഞ്ഞേലിയെ മേയര്‍ വിന്ടര്‍ വാര്‍ഫീല്‍ഡ്,മാലിന്യ സംസ്‌കരണവിഭാഗം മേധാവി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഇന്നസന്റ് കുഴിപ്പി ള്ളി,ആന്റു ,സിജു പുല്ലന്‍ എന്നിവരും ബെന്നി മുഞ്ഞേലിയോടൊപ്പം ഉണ്ടായിരുന്നു.

Scroll To Top