Tuesday December 06, 2016
Latest Updates

ബെന്നി മുഞ്ഞേലി അങ്കമാലി നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റു 

ബെന്നി മുഞ്ഞേലി അങ്കമാലി നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റു 

അങ്കമാലി: അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായി ബെന്നി മുഞ്ഞേലി തിരഞ്ഞെടുക്കപ്പെട്ടു.അയര്‍ലണ്ടില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബെന്നി മുഞ്ഞേലി ഏതാനം വര്‍ഷം മുന്‍പ് അങ്കമാലിയിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

താലയില്‍ താമസമാക്കിയിരുന്ന അദ്ദേഹം അയര്‍ലണ്ടിലെ സാമൂഹ്യസംഘടനാ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഐറിഷ് മലയാളി അസോസിയേഷന്‍,നെടുമ്പാശ്ശേരി ഫാമിലിസ് ഇന്‍ അയര്‍ലണ്ട് എന്നി അയര്‍ലണ്ടിലെ ആദ്യകാല സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന ബെന്നി, അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ സമുഹത്തിന് തുടക്കമിടുന്നതിനായും സുസ്ത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്bmu


എല്‍ ഡി എഫിന്റെ ഭാഗമായ ജനതാദള്‍ അംഗമായിയാണ് അദ്ദേഹം മുനിസിപ്പല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

munjയൂ ഡി എഫി ലെ വിഭാഗിയതയെ തുടര്‍ന്ന് എ വിഭാഗത്തിലെയടക്കം അഞ്ചു കൌണ്‍സിലര്‍മാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ബെന്നി മുഞ്ഞേലിയ്ക്ക് വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.കോണ്‍ഗ്രസിലെ കെ എ പൗലോസിനെയാണ് പരാജയപ്പെടുത്തിയത്. 30 അംഗനഗരസഭയില്‍ യുഡിഎഫിന് 18 അംഗങ്ങളും എല്‍ഡിഎഫിന് 12 അംഗങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പില്‍ ബെന്നി മുഞ്ഞേലിയ്ക്ക് 16 വോട്ടും കെ എ പൗലോസിന് 13 വോട്ടും ലഭിച്ചു. യുഡിഎഫിലെ എല്‍സി ആന്റണിയുടെ വോട്ട് അസാധുവായി.

ഐ വിഭാഗത്തിലെ കെ.എ. പൗലോസിനുവേണ്ടി മുന്‍ ധാരണപ്രകാരം എ വിഭാഗത്തിലെ സി.കെ. വര്‍ഗീസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.പൗലോസ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗമായിരുന്നു. 

അതിനാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി എ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഏതാനും കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.

സ്ഥാനമൊഴിഞ്ഞ സി.കെ. വര്‍ഗീസ് , സ്വതന്ത്രനായി വിജയിച്ച വില്‍സണ്‍ മുണ്ടാടന്‍, മുതിര്‍ന്ന അംഗങ്ങളായ മേരി സിറിയക്, എല്‍സി ആന്റണി, വിമത അംഗം ജയ ജിബി എന്നിവരാണ് പ്രധാനമായും പൗലോസിനെതിരെ രംഗത്തു വന്നത്.

Scroll To Top