Wednesday December 07, 2016
Latest Updates

ബെന്നി മുഞ്ഞേലി പത്രിക നല്‍കി,പിന്തുണയുമായി ഐറിഷ് മലയാളികള്‍ രംഗത്ത്

ബെന്നി മുഞ്ഞേലി പത്രിക നല്‍കി,പിന്തുണയുമായി ഐറിഷ് മലയാളികള്‍ രംഗത്ത്

ഡബ്ലിന്‍: അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥിയും ഐറിഷ് മലയാളിയുമായ ബെന്നി മുഞ്ഞേലിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണയുമായി അയര്‍ലണ്ടിലെ മലയാളികള്‍.

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു മുന്നേ തന്നെ ബെന്നി മുഞ്ഞേലി ,ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അയര്‍ലണ്ടിലെ തന്റെ മലയാളി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പിന്തുണയും അനുഗ്രഹവും അഭ്യര്‍ഥിച്ചിരുന്നു.

തന്റെ പ്രവാസി ജീവിത കാലത്ത് ബെന്നി മുഞ്ഞേലി അയര്‍ലണ്ടില്‍ കാഴ്ച വച്ച പൊതുപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഒരു ജനപ്രതിനിധി എന്ന നിലയില്‍ അങ്കമാലിയില്‍ ലഭ്യമാകുവാന്‍ ബെന്നി മുഞ്ഞേലിയെ വിജയിപ്പിക്കണമെന്നു എല്ലാ അങ്കമാലി നിവാസികളോടും അയര്‍ലണ്ടിലെ മലയാളി സമൂഹം അഭ്യര്‍ഥിച്ചു.

രാഷ്ടീയമായി വിവിധ ചേരികളിലാണെങ്കിലും പ്രവാസികളുടെ തീരാപ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്ന ഒരാള്‍ കേരള നിയമസഭയില്‍ അംഗമാകുന്നത് എല്ലാ പ്രവാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതായി കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണപ്രവര്‍ത്തകരും അയര്‍ലണ്ടില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തുള്ളവരുമായ മലയാളികളുടെ കൂട്ടായ്മകള്‍ അഭിപ്രായപ്പെട്ടു.

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രസ്താവനകളും എല്ലാ പ്രവാസികളും ഒഴിവാക്കണമെന്നും നിലവാരം താണ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി മലയാളികള്‍ക്കു അപ്പാടെ അപമാനമായിത്തീരുന്ന സ്വയം പ്രഖ്യാപിത രാഷ്ട്രീയ സാമൂഹ്യ നേതാക്കളെ പ്രബുദ്ധരായ മലയാളി സമൂഹം തിരിച്ചറിയണമെന്നും അയര്‍ലണ്ടിലെ മലയാളികളുടെ കൂട്ടായ്മ അഭ്യര്‍ഥിച്ചു.mu j

ബെന്നി മുഞ്ഞേലിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനുള്ള സജീവ പിന്തുണയുമായി നൂറുകണക്കിന്‌ഐറീഷ് മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്

Scroll To Top