Monday June 26, 2017
Latest Updates

സരിത സര്‍ക്കാരിനെതിരെയുള്ള സി ഡികള്‍ കമ്മീഷന് കൈമാറി:ബെന്നി ബഹനാന്‍ പുതിയ താരം

സരിത സര്‍ക്കാരിനെതിരെയുള്ള സി ഡികള്‍ കമ്മീഷന് കൈമാറി:ബെന്നി ബഹനാന്‍ പുതിയ താരം

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്നില്‍ സരിതാ നായര്‍ തെളിവുകള്‍ ഹാജരാക്കി. മൂന്ന് സിഡികളാണ് കമ്മീഷന് കൈമാറിയത്. സലിം രാജുമായുള്ള ഫോണ്‍ വിളികളും തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണങ്ങളും ബെന്നി ബഹ്നാന്‍ എംഎല്‍എയുമായുള്ള രണ്ടുവര്‍ഷത്തെ ഫോണ്‍ സംഭാഷണവും ഈ സിഡികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട എബ്രഹാം കലമണ്ണിലുമായുള്ള ഫോണ്‍ സംഭാഷണവും സിഡിയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ . അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ബാറുടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം സരിത നിഷേധിച്ചു. ബാര്‍ ഉടമകളുമായി താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. സത്യം പറയുന്നത് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നുള്ള വാദം എങ്ങനെ ശരിയാകുമെന്നും അവര്‍ ചോദിച്ചു.

ആരുടേയും ബ്ലാക്ക് മെയിലില്‍ താന്‍ ഇനി വീഴില്ലെന്നും അവര്‍ പറഞ്ഞു. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയും ഒരുമിച്ചുള്ള വിദേശയാത്രകളുടെ വീഡിയോ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയിലുണ്ടെന്ന് സോളാര്‍ കമ്മീഷനുമുമ്പാകെ സരിത മൊഴി നല്‍കിയിരുന്നു. ഒരു കോണ്‍ഗ്രസ് നേതാവ് ഇക്കാര്യങ്ങള്‍ പറയുന്ന ദൃശ്യമാണ് കൈയിലുള്ളത്.

മുഖ്യമന്ത്രിയോട് പണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞപ്രകാരം കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുമായി ഫോണില്‍ സംസാരിച്ചതുമാണ് മറ്റൊരു തെളിവ്. സര്‍ക്കാരിനെതിരായ വെളിപ്പെടുത്തലുകള്‍ക്കു ശേഷവും ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇനി അവരുമായി ഒത്തുതീര്‍പ്പിനില്ല. ബാര്‍ ഉടമയായ എലഗന്‍സ് ബിനോയ്‌യെ നല്ല പരിചയമുണ്ട്. വെളിപ്പെടുത്തലിനായി സഹായങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല തെളിവുകളെ കുറിച്ച് ബിനോയിയുമായി സംസാരിച്ചിട്ടില്ലെന്ന് സരിത പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ സരിയുടെ വിസ്താരം ഇന്ന് തുടരുകയാണ്

Scroll To Top