Sunday December 04, 2016
Latest Updates

ഡബ്ലിന്‍ മലയാളി ബെനിഷ് പൈലിയ്ക്ക് സുവര്‍ണ്ണനേട്ടം:എനര്‍ജി ഉത്പാദക മേഖലയ്ക്ക് സഹായകമാക്കിയ ഗവേഷണത്തിന് പി എച്ച് ഡി ബഹുമതി

ഡബ്ലിന്‍ മലയാളി ബെനിഷ് പൈലിയ്ക്ക് സുവര്‍ണ്ണനേട്ടം:എനര്‍ജി ഉത്പാദക മേഖലയ്ക്ക് സഹായകമാക്കിയ ഗവേഷണത്തിന് പി എച്ച് ഡി ബഹുമതി

ഡബ്ലിന്‍ :ഉന്നത വിദ്യാഭ്യാസയോഗ്യതയുമായി അയര്‍ലണ്ടില്‍ എത്തി സാഹചര്യങ്ങളോട് പൊരുതി വീണ്ടും പഠനം തിരഞ്ഞെടുത്ത ഡബ്ലിന്‍ മലയാളി ബെനീഷ് പൈലിയ്ക്ക് സുവര്‍ണ്ണ വിജയം.അയര്‍ലണ്ടിലെ പ്രശസ്തമായ ഡബ്ലിന്‍ ഇന്സ്റ്റിട്ട്യൂറ്റ് ഓഫ് ടെക്‌നോളജി കഴിഞ്ഞ ദിവസം പി എച്ച് ഡി നല്‍കി ബെനീഷിനെ ആദരിച്ചു.

ഡബ്ലിന്‍ ഡണ്‍ലേരിയിലെ താമസക്കാരനായ ബെനിഷ് പത്തു വര്‍ഷം മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്.ആദ്യകാലത്ത് ജോലി കിട്ടാന്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണു പഠനത്തിന്റെ മേഖല തന്നെ തിരഞ്ഞെടുക്കാന്‍ ബിനേഷ് നിര്‍ബന്ധിതനായത്.ഡി ഐ റ്റിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് പഠനത്തിന് ഏറെ സഹായകമായി.

ഇഷ്ടവിഷയമായ ഇലക്ട്രോണിക്‌സിലായിരുന്നു ഗവേഷണം.ജോലിയ്ക്ക് പോകുന്നതിലും വലിയ തിരക്കാണ് ഇത്തരം ഒരു വിഷയം തിരഞ്ഞെടുത്തത് വഴി അനുഭവിച്ചത് എന്ന് ബിനേഷ് പറയുന്നു.

ആപ്പ്‌ളിക്കെഷന്‍ ഇന്‍ സിഗ്‌നല്‍ പ്രോസസിംഗ് ടെക്‌നിക്ക് ഇന്‍ ഡി സി ട്രാന്‍സ്മിഷന്‍’എന്ന ബിനേഷിന്റെ സ്‌പെഷ്യല്‍ പ്രൊജക്റ്റ് വിന്‍ഡ് എനര്‍ജി അടക്കമുള്ള ലോകത്തെ എനര്‍ജി ഉത്പാദക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് ബിനേഷിനു ഡോക്റ്ററേറ്റ് നല്കിയ ഡബ്ലിന്‍ ഇന്സ്റ്റിട്ട്യൂറ്റ് ഓഫ് ടെക്‌നോളജി വ്യക്തമാക്കി.

നിലമ്പൂര്‍ കൊച്ചുപുരക്കല്‍ കുടുംബാംഗമായ ബിനേഷിന്റെ ഭാര്യ രജിനി ബിനേഷ് ലെപ്പെട്‌സ് ടൌണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ നഴ്‌സ് മാനേജരാണ്.ഇഷായും സ്റ്റീവുമാണ് ഇവരുടെ മക്കള്‍.

അയര്‍ലണ്ടില്‍ ഗവേഷണത്തിനു തിരഞ്ഞെടുത്ത വിഷയവിവരം അറിഞ്ഞപ്പോള്‍ തന്നെ സ്വന്തം നാടിനടുത്തുള്ള പെരിന്തല്‍മണ്ണ എം ഇ എ എഞ്ചിനിയറിംഗ് കോളജ് ബിനേഷിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം വാഗ്ദാനം ചെയ്തിരുന്നു.ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനായി ഗവേഷണ രംഗത്ത് കൂടുതല്‍ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് ഈ ചെറുപ്പക്കാരന്‍.

Scroll To Top