Tuesday September 26, 2017
Latest Updates

കേരള മൈം കാം കര്‍നാ ഹേ തോ തുച്‌കോ മലയാളം സീഖ്‌നാ പടേഗാ…പറഞ്ഞിട്ടെന്തു കാര്യം ?

കേരള മൈം കാം കര്‍നാ ഹേ തോ തുച്‌കോ മലയാളം സീഖ്‌നാ പടേഗാ…പറഞ്ഞിട്ടെന്തു കാര്യം ?

സീന്‍ 1 : കടുത്തുരുത്തിയിലെ ഒരു ഹോട്ടല്‍ !
വിശന്നിട്ടു വയറു കരിയുന്നു. അപ്പോളാണ് അവന്റെ ഒരു മലയാളം നഹി നഹി . എന്താ കഴിക്കാന്‍ ഉള്ളത് എന്നെ ഞാന്‍ ചോദിച്ചുള്ളൂ . അതിനാണ് അവന്‍ .. …..! ഇനി ആജ് സെ കടുത്തുരുത്തി ബീഹാര്‍ കാ ഭാഗ് ഹേ എന്ന് വല്ല ഉത്തരവും ഇറങ്ങിയോ ? ഞാന്‍ ചിന്തിച്ചു . 
ബഹളം കേട്ട് കൌണ്ടറില്‍ നിന്ന് കണ്ടാല്‍ മലയാളി എന്ന് തോന്നുന്ന ഒരാള്‍ ഇറങ്ങി വരുന്നു.പണിയെടുക്കാന്‍ സൌകര്യമില്ല എന്ന് വിളിച്ചോതുന്ന പോലുള്ള കുടവയര്‍ , മടക്കി കുത്തിയ കൈലി , കഴുത്തില്‍ സാമാന്യം കനം തോന്നിക്കുന്ന സ്വര്‍ണ്ണ ചെയിന്‍ സംശയമില്ല മലയാളി തന്നെ .. മുതലാളിയും !

എന്താ എന്ത് പറ്റി സര്‍ ? ചോദ്യം കേട്ട് ഞാന്‍ ഞെട്ടി . സാര്‍ എന്ന് വിളിച്ചെങ്കിലും അത് അക്ഷരപ്പിശക് പറ്റിയതാണ് എന്ന് ആ ടോണില്‍ നിന്ന് വ്യക്തം . 

കഴിക്കാന്‍ എന്തെങ്കിലും .. ഞാന്‍ വളരെ മൃദുവായി പറഞ്ഞു .. ഓ അതാണോ … ഇവന്‍ ഇന്നലെ ബീഹാറില്‍ നിന്ന് വന്നേയുള്ളൂ .. മലയാളം ഒന്നും മനസ്സിലാകാന്‍ തുടങ്ങിയില്ല .. ഏ… തൂ അന്തര്‍ ജാക്കര്‍ അന്ത്രു കോ ബാഹര്‍ ഭേജ് … ഏഴാം ക്ലാസ്സില്‍ സുഗമ ഹിന്ദി പരീക്ഷക്ക് ഒന്നാം സ്ഥാനം കിട്ടിയ സാറാമ്മ കെ എസ് പറയുന്നത് പോലെ ഒഴുക്കുള്ള ഹിന്ദി .. ഞാന്‍ വാ പൊളിച്ചു മുതലാളിയെ നോക്കി ഇരുന്നു …
സീന്‍ 2 : ഹുണ്ടായി സര്‍വീസ് സെന്റര്‍ വടവാതൂര്‍
ബൈക്ക് ഇവിടെ വെക്കാമല്ലോ അല്ലെ ? ഞാന്‍ സെക്യൂരിറ്റി ചേട്ടനോട് ഒരു ലോഹ്യം ചോദിച്ചു !
ക്യാാാ ? ഹിന്ദി നഹി മാലൂം ? അയാള്‍ എന്നോട് അലറി .
എനിക്ക് ദേഷ്യം വന്നു . ഞാന്‍ മുന്‍പേ പറഞ്ഞ സാറാമ്മ കെ എസ് നെ മനസ്സില്‍ ധ്യാനിച്ചു..ഒരു നിമിഷം…. ഭാഷാവരം ആണെന്ന് തോന്നുന്നു .. ..
അബേ .. അഗര്‍ കേരള മൈം ജോബ് കര്‍നാ ഹേ തോ തുച്‌കോ മലയാളം സീഖ്‌നാ പടേഗാ .. ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി . എന്റെ ചടുലമായ ഹിന്ദി കേട്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു നിന്നു…
സെക്യുരിറ്റി വിടാന്‍ ഭാവമില്ല …യെ ഇന്ത്യാ ഹേ ഭയ്യ ..യഹാ ഹിന്ദി കാഫി ഹേ …..ഞാന്‍ വീണ്ടും സാറാമ്മയെ ധ്യാനിച്ചു . രക്ഷയില്ല ! ഒരൊറ്റ ഹിന്ദി പോലും വരുന്നില്ല .ഇന്നത്തെ ക്വോട്ട കഴിഞ്ഞു … സാറാമ്മയുടെ ശബ്ദത്തില്‍ അശരീരി മുഴങ്ങി ..ഞാന്‍ ങ്ഹും എന്നൊരു ശബ്ദം മാത്രം പുറപ്പെടുവിച്ചു അകത്തേക്ക് ഓടിക്കയറി ………………..

എവിടെയും ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ! നന്മയുള്ളവര്‍ ധാരാളം കണ്ടേക്കാം, പക്ഷെ പകുതിയിലധികം പേര്ക്കും യാതൊരു തിരിച്ചറിയല്‍ രേഖകളും ഇല്ലാത്തവര്‍ ! ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന ക്രിമിനലുകള്‍ വരെ . ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറ്റ കൃത്യങ്ങള്‍ പെരുകുന്നതില്‍ ഇവരുടെ പങ്കു ചെറുതല്ല ! നിഷ്ഠൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ അറയ്ക്കാത്തവരാണ് പലരും എന്ന് പത്രവാര്‍ത്തകളില്‍ നിന്നും നമ്മള്‍ കേള്‍ക്കുന്നു .

കോട്ടയം  പാറമ്പുഴയില്‍ മൂന്നു പേരെ കൊലക്കത്തിക്ക് ഇരയാക്കിയവന്‍ ,തിരുവല്ല,എടത്വയില്‍ ഒരാളെ കൊന്നു ഫ്രീസറില്‍ വെച്ചവന്‍!ഇന്നിതാ പട്ടാപകല്‍ കേരള എക്‌സ് പ്രസില്‍ … നമ്മള്‍ സൂക്ഷിക്കണം നാട്ടില്‍ വേണ്ടപ്പെട്ടവര്‍ പലരും ഒറ്റക്കാണ് , നമ്മുടെ ജീവിതം മുന്നോട്ടു പോകാന്‍ നമുക്ക് ഈ പ്രവാസം ഒഴിവാക്കാനും ആവില്ല .

rajeshമനസ്സ് കൊണ്ട് നമ്മളൊക്കെ , എപ്പോളും മലയാളത്തിന്റെ നാട്ടില്‍ തന്നെയാണ്.. എങ്കിലും , നമുക്ക് കരുതല്‍ എടുക്കാം .. നാം തനിയെ വിട്ടു പോന്നവര്‍ക്ക് വേണ്ടി …. നമുക്കായി വഴി കണ്ണും നട്ടിരിക്കുന്നവര്‍ക്ക് വേണ്ടി .

രാജേഷ് സുകുമാരന്‍ റോസ്‌കോമണ്‍


Scroll To Top