Thursday December 08, 2016
Latest Updates

വെയില്‍ കൊണ്ടാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

വെയില്‍ കൊണ്ടാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

വെയില്‍ കൊള്ളുന്നത് അത്രനല്ല കാര്യമായി നമ്മളാരും ഗണിക്കാറില്ല. കറുത്തു പോകും, ക്ഷീണമുണ്ടാകും എന്നൊക്കെ പറഞ്ഞ് വെയിലില്‍ നിന്നും മാറിനില്ക്കാനാണ് നമ്മളെല്ലാവരും ശ്രമിക്കാറ്. ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും വെയില്‍ കൊണ്ടാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ അത്ര ചെറുതല്ല. വെയില്‍ കൊണ്ടാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

1.എല്ലുകള്‍ക്കും ശരീരത്തിനും ഉണ്ടാകുന്ന വേദനയൊഴിവാക്കാന്‍ വെയില്‍ കൊള്ളുന്നത് നല്ലതാണ്.
2.അലര്‍ജിയും ആസ്ത്മയും കുറയ്ക്കാന്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. ശരീരത്തിന് സ്വാഭാവികമായ രോഗപ്രതിരോധശേഷി നല്‍കാന്‍ വെയില്‍ കൊള്ളുന്നത് ഗുണം ചെയ്യും.
3.അള്‍ഷിമേഴ്‌സ് രോഗികള്‍ വെയില്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
4. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് വിറ്റാമിന്‍ ഡി. വെയില്‍ കൊള്ളുന്നത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിന് ഏറെ സഹായിക്കും.
5.ദിവസവും കൂടുതല്‍ നേരം വെയില്‍ കൊള്ളുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കും.
6.സൂര്യപ്രകാശമേല്‍ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നല്ലൊരു വഴിയാണ്.
7.കൂടുതല്‍ സമയം സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷത്തില്‍ താമസിയ്ക്കുമ്പോഴുണ്ടാകുന്ന ഒരു അവസ്ഥയാണ് ക്യാബിന്‍ ഫീവര്‍. ഇത് നിങ്ങളുടെ നല്ല മൂഡ് ഇല്ലാതാക്കും. എന്നാല്‍ സൂര്യപ്രകാശവും വെയിലും കൊള്ളുന്നത് വഴി നല്ല മൂഡ് തോന്നുകയും ചെയ്യും.
8.സൂര്യപ്രകാശം മെലാട്ടോനിന്‍ എന്നൊരു പദാര്‍ത്ഥം ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
9. കുട്ടികളിലെ പ്രതിരോധ ശേഷിയില്ലായ്മ, എല്ലുകളുടെ ബലക്കുറവ് ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വൈറ്റമിന്‍ ഡി 3 യുടെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. അര മണിക്കൂര്‍ വെയിലേറ്റാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
10. സോറിയാസിസ് പോലുള്ള പല ത്വക് രോഗങ്ങളേയും ചെറുക്കാന്‍ വെയില്‍ കൊള്ളുന്നത് മൂലം സാധിക്കും.

 

Scroll To Top