Tuesday December 06, 2016
Latest Updates

ഐ ഫോണ്‍ 6 വളയുന്നുണ്ടോ ?ഒരു പരീക്ഷണം(വീഡിയോ )

ഐ ഫോണ്‍ 6 വളയുന്നുണ്ടോ ?ഒരു പരീക്ഷണം(വീഡിയോ )

കൊട്ടിഘോഷിച്ച് വിപണിയില്‍ ഇറക്കിയ ആപ്പിള്‍ ഐ ഫോണ്‍ 6 വളയുന്നതായി പരാതി. അപ്പിള്‍ ഐ ഫോണ്‍ 6, 6 പ്ലസ് എന്നീ മോഡലുകള്‍ പോക്കറ്റിലിട്ടാല്‍ വളയുന്നുവെന്നാണ് പരാതി. ഗാഡ്ജറ്റ് വെബ് സൈറ്റുകളിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഐ ഫോണ്‍ 6 പോക്കറ്റിലിട്ടുകൊണ്ട് ഏറെ നേരം ഡ്രൈവ് ചെയ്യുകയോ നടക്കുകയോ ചെയ്താല്‍ വളയുന്നു എന്നാണ് പരാതി. 

ഐ ഫോണിന്റെ വളവ് വ്യക്തമാക്കുന്ന ഒരു വീഡിയോ യൂട്യൂബിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോണിന് തീരെ കട്ടികുറവായതും രൂപകല്‍പ്പനയ്ക്ക് അലൂമിനിയം ഉപയോഗിച്ചിരിക്കുന്നതുമാണ് ഫോണ്‍ വളയാന്‍ കാരണമെന്നാണ് നിഗമനം. ഗാഡ്ജറ്റ് പ്രേമികള്‍ ഏറെ നാള്‍ കാത്തിരുന്ന് കയ്യിലെത്തിയ ഐ ഫോണ്‍ 6 ന്റെ ന്യൂനത ബെന്‍ഡ് ഗേറ്റ് എന്ന പേരില്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 

ഐ ഫോണിന്റെ ഈ തകരാര്‍ വിഷയമാക്കി നിരവധി കാര്‍ട്ടൂണുകളും തമാശകളും നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഏത്തപ്പഴം വളഞ്ഞിരിക്കുന്നത് പോലെയാണ് ഐ ഫോണ്‍ 6 എന്നാണ് നെറ്റില്‍ പ്രചരിക്കുന്ന ഒരു തമാശ.

ഒരു ചങ്ങാതി ഇതുസംബന്ധിച്ചു ഒരു പരീക്ഷണം നടത്തി യൂ ടൂബില്‍ അപ് ലോഡു ചെയ്ത വീഡിയോ 24 മണിക്കൂറു കൊണ്ട് രണ്ടു കോടി പേരാണ് കണ്ടത് .വീഡിയോ കാണാം

Scroll To Top