Sunday February 26, 2017
Latest Updates

എച് എസ് ബി സി യില്‍ നിന്നും 54 കോടി പൗണ്ട് തിരിച്ചുപിടിക്കുമെന്ന് ബെല്‍ജിയം സര്‍ക്കാര്‍

എച് എസ് ബി സി യില്‍ നിന്നും 54 കോടി പൗണ്ട് തിരിച്ചുപിടിക്കുമെന്ന് ബെല്‍ജിയം സര്‍ക്കാര്‍

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്എസ്ബിസിയുടെ സ്വിസ് ശാഖയിലെ രഹസ്യ അക്കൗണ്ടുകളില്‍ നിന്നും നികുതി കുടിശ്ശികയായ 54 കോടി പൗണ്ട് തിരിച്ചു പിടിക്കുമെന്ന് ബെല്‍ജിയം പ്രഖ്യാപിച്ചു. ബെല്‍ജിയം ധനമന്ത്രി മത്യാസ് കോര്‍മാനാണ് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയത്.

ബെല്‍ജിയത്തില്‍ ശാഖകളുടെ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ എച്ച്എസ്ബിസി നികുതിവെട്ടിപ്പുമായും, സാമ്പത്തിക ക്രമക്കേടുമായും ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് എച്ച്എസ്ബിസിയുടെ സ്വിസ് ശാഖയിലെ ആയിരം അക്കൗണ്ടുകളെ കുറിച്ച് ബെല്‍ജിയം അന്വേഷണം നടത്തിയത്.

ആഗോള പ്രവര്‍ത്തനങ്ങളില്‍ എച്ച് എസ്ബിസി നിരവധി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് എച്ച്എസ്ബിസി അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു. ബാങ്കിന്റെ ആസ്ഥാനം യുകെയില്‍ നിന്ന് പുറത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

 

Scroll To Top