Thursday December 08, 2016
Latest Updates

ബല്‍ജിയം ഭീകരാക്രമണ ഭീതിയില്‍,പൊതു പരിപാടികള്‍ നിര്‍ത്തിവെച്ചു,മെട്രോ റയിലുകള്‍ റദ്ദാക്കി 

ബല്‍ജിയം ഭീകരാക്രമണ ഭീതിയില്‍,പൊതു പരിപാടികള്‍ നിര്‍ത്തിവെച്ചു,മെട്രോ റയിലുകള്‍ റദ്ദാക്കി 

ബ്രസല്‍സ്:ഭീകരാക്രമണ ഭീതിയില്‍ യൂറോപ്പ് ഉരുകുന്നു.ഒന്നിന് പുറകെ ഓരോന്നായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐസിസ് പിടിമുറുക്കുകയാണ്.പാരീസ് മോഡല്‍ തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തലസ്ഥാനമായ ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിംഗ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ തുടങ്ങിയ ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ആക്രമണം ഉണ്ടായേക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിച്ചല്‍ അറിയിച്ചു. തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി നിരവധി ആളുകള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 26 കാരനായ ബെല്‍ജിയം പൗരനെ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി വ്യക്തമാക്കി. പാരിസ് ഭീകരാക്രമണത്തിനു ശേഷം കടന്നുകളഞ്ഞെന്നു സംശയിക്കുന്ന സാലിഹ് അബ്ദുസലാം ബ്രസല്‍സില്‍ തിരിച്ചെത്തിയതായും സൂചനയുണ്ട്.

ബ്രസല്‍സില്‍ മാത്രമാണ് ശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളതെങ്കിലും രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസല്‍സില്‍ വിവിധയിടങ്ങളില്‍ ആളുകളെ ദേഹപരിശോധന നടത്തിയാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.

പാരീസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബല്‍ജിയത്തില്‍ നിന്നുള്ളവരാണെന്ന കണ്ടെത്തലും സുരക്ഷ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. പൊതുജനങ്ങള്‍ ഏറെ ഒത്തുകൂടുന്ന പരിപാടികളും ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


Scroll To Top