Saturday December 03, 2016
Latest Updates

ബെല്‍ഫാസ്റ്റ് ഒരുങ്ങി:ഓംനിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ന്,ആഹ്‌ളാദ വിരുന്നൊരുക്കി ‘നിസരി’ യുടെ ലൈവ് ഗാനമേളയും ശിങ്കാരിമേളവും

ബെല്‍ഫാസ്റ്റ് ഒരുങ്ങി:ഓംനിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ന്,ആഹ്‌ളാദ വിരുന്നൊരുക്കി ‘നിസരി’ യുടെ ലൈവ് ഗാനമേളയും ശിങ്കാരിമേളവും

 ബെല്‍ഫാസ്റ്റ്:നോര്‍ത്തേന്‍ അയര്‍ലണ്ട് മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന ആഘോഷങ്ങള്‍ ഇന്ന് ബെല്‍ഫാസ്റ്റില്‍ അരങ്ങേറുന്നു.ഇന്ന് (27/12/15)വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 

നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഡബ്ലിന്‍ ഉള്‍പ്പെടെ അയര്‍ലണ്ടിന്റെ പല ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ എത്തിച്ചേരുന്നുണ്ട്. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യവും ഉള്‍പെടെ 25 പൌണ്ട് ഫാമിലി ടിക്കറ്റിനും 10 പൌണ്ട് സിംഗിള്‍ ആയും ക്രമീകരിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മുന്‍കൂര്‍ ആയി ആവശ്യപ്പെട്ട ഗാനങ്ങള്‍ ഉള്‍പ്പെടെ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഗാനങ്ങളും മിമിക്‌സ് പരേഡും ശിങ്കാരി മേളവും അരങ്ങേറുന്നതും , പ്രസ്തുത പരിപാടികള്‍ ‘ആനന്ദ് ടിവി’യില്‍ സംപ്രേക്ഷണം ചെയ്യുന്നതുമാണ്. 

പങ്കെടുക്കുന്നവര്‍ക്ക് ഗതകാല ക്രിസ്മസ് സ്മരണകള്‍ പങ്കുവെയ്ക്കുന്നതിനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ളവര്ക്ക് ‘ക്രിസ്മസ് ന്യു ഇയര്‍’ ആശംസകള്‍ അറിയിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ചെറിയ പൊതു പരിപാടിയില്‍ പോര്‍ടടൌവുനില്‍ (Portadown) നിന്നും 40 വര്ഷത്തെ സേവനം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഡോക്ടര്‍ക്കും ഭാര്യയ്ക്കും പൊന്നാടയണിയിച്ചു യാത്രയയല്‍പ്പ് നല്കുന്നതാണ്. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Addresss of venue: St. Mary’s Christian Brothers School Hall, 147a Glen Road, Belfast BT11 8NR @ 6 p.m. on Sunday 27th Dec. 2015.
വാര്‍ത്ത :ഷാജി ലൂക്കോസ് 





Scroll To Top