Saturday December 10, 2016
Latest Updates

വേദിയില്‍ പന്ത്രണ്ടു മിഴാവ് കൊട്ടി, പായസമൊരുക്കി മലയാളി സംഘം ബെല്‍ഫാസ്റ്റില്‍ 

വേദിയില്‍ പന്ത്രണ്ടു മിഴാവ് കൊട്ടി, പായസമൊരുക്കി മലയാളി സംഘം ബെല്‍ഫാസ്റ്റില്‍ 

ബെല്‍ഫാസ്റ്റ്:താളപ്പെരുമയും രുചിമധുരവും സമ്മേളിച്ച വേദിയൊരുക്കി മലയാളി സംഘം ബെല്‍ഫാസറ്റിന്റെ മനം കവര്‍ന്നു. ഗ്രാന്റ് ഓപറാ ഹൗസിലെ സ്റ്റേജില്‍ ആവി ഉയരുന്ന രണ്ട് കുട്ടകങ്ങളിലേക്ക് മന്ദാകിനി ഗോസ്വാമിയും ദിലീപ് ശങ്കറും ചേര്‍്ന്ന് അരിയും പാലും പകര്‍ന്നപ്പോള്‍ മറ്റൊരു കുക്കറി ഷോ പ്രതീക്ഷിച്ചവരുടെ കണ്ണിനും കാതിനും ആഹ്ലാദകരമായ അമ്പരപ്പുമായി, സ്റ്റേജിലെ ദമ്പതികള്‍ക്ക് പിന്നില്‍ മൂന്നു നിരകളായി ഉയര്‍ന്ന 12 മിഴാവ് വാദകര്‍. 

വെന്തു മറിയുന്ന പായസത്തിന് തീയും ചേരുവകളും നല്‍കി നില്‍ക്കുമ്പോള്‍ തുകില്‍ ശബ്ദത്തിന്റെ തീനാളങ്ങള്‍ പായിച്ചു മിഴാവിന്റെ ശ്ബദം. പിന്നെ വിരലുകള്‍ വിസ്മയമൊരക്കിയ മിഴാവിന്റെ താളവും പായസത്തിന്റെ രുചിയുമായി സദസ്സിലുള്ളവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു അനുഭവം. മലയാളി സംഘം ഒരുക്കിയ ഈ വിരുന്നിന്റെ ഇനിയും അലിഞ്ഞു മാറാത്ത രുചിയിലാണ് ഈ സദസ്യര്‍ ഇപ്പോഴും.

വഴക്കിടുന്ന ഭാര്യയും ഭര്‍ത്താവും രണ്ടായി പിരിഞ്ഞു രണ്ടു കുട്ടകങ്ങളില്‍ പായസം ഒരുക്കുന്ന നാടകത്തോടൊപ്പം,സ്റ്റേജില്‍ ഉണ്ടാക്കി വിളമ്പിയ പായസവും മധുരമായി കാണികള്‍ ആസ്വദിച്ചു!

മിഴാവിന്റെയും, ദമ്പതികള്‍ പായസമൊരുക്കുന്ന പാത്രത്തിന്റെയും സ്ാദൃശ്യത്തില്‍ ഒരുക്കിയ സ്‌റ്റേജും ഈ പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി. മിഴാവ് വായിക്കുന്നവരുടെ മേല്‍പതിച്ച വെളിച്ചം പോലും സൂക്ഷമമായി ഒരുക്കാന്‍ ഇതിന്റെ അണിയറ ശില്പ്പികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിരലുകളുടെ ഓരോ ദ്രുതചലനവും അവയില്‍ പതിച്ച ഒരോ പ്രകാശ നാളം കൊണ്ട് ദീപ്തമായി. 

ആഗോള വേദികളില്‍ നാട്യവിസ്മയം സൃഷ്ട്ടിക്കുന്ന പാലക്കാട് സ്വദേശി റോയിസ്റ്റെന്‍ ആബേലും സംഘവുമാണ് ലോകപര്യടനത്തിന്റെ ഭാഗമായി ബെല്‍ഫാസ്റ്റില്‍ എത്തിയത്.2009 ല്‍ റോയിസ്റ്റെന്‍ ഡബ്ലിനിലും ഷോ അവതരിപ്പിച്ചിരുന്നു.

Scroll To Top