Monday December 05, 2016
Latest Updates

ബ്രെക്‌സിറ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആശങ്കകള്‍,ബ്രെക്‌സിറ്റ് പോളിംഗിന് ഇനി മൂന്ന് നാള്‍ മാത്രം ബാക്കി

ബ്രെക്‌സിറ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആശങ്കകള്‍,ബ്രെക്‌സിറ്റ് പോളിംഗിന് ഇനി മൂന്ന് നാള്‍ മാത്രം ബാക്കി

ബെല്‍ഫാസ്റ്റ്:ബ്രെക്‌സിറ്റ് ജനഹിത പരിശോധനയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബ്രിട്ടന്റെ അധീനതയിലുള്ള നോര്‍ത്തേണ്‍അയര്‍ലണ്ടിലും ആശങ്കയുടെ കരിനിഴല്‍. ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെഅതിര്‍ത്തികള്‍ അടച്ചിടേണ്ടി വരുമെന്നും, കുടിയേറ്റം നിയന്ത്രിക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ചാന്‍സലര്‍ജോര്‍ജ്ജ് ഓസ്‌ബോണ്‍ വ്യക്തമാക്കിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെയും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനെയുംവേര്‍തിരിക്കുന്ന 310 മൈല്‍ നീളമുള്ള അതിര്‍ത്തിയാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള കരയിലെ ഏക അതിര്‍ത്തി.

മുമ്പ് ഐക്യ അയര്‍ലണ്ടിനു വേണ്ടി വാദിക്കുന്നവരും, ബ്രിട്ടിഷ് അധീനതയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് തുടരണമെന്ന്ബാധിക്കുന്നവരും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഈ അതിര്‍ത്തിയില്‍ ധാരാളം മിലിട്ടറി ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 1998ലെ സമാധാനക്കരാറിലൂടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുംനിയന്ത്രണമില്ലാതെ അതിര്‍ത്തി കടക്കാന്‍ ജനങ്ങളെ അനുവദിക്കുകയും ചെയ്തു. ജോലി, ഷോപ്പിങ്, വിനോദയാത്രഎന്നിങ്ങനെ ദിവസേന ആയിരക്കണ്കിനു പേരാണ് ഈ അതിര്‍ത്തി കടക്കുന്നത്. ഇവിടുത്തെ ചെക്ക് പോസിന്റുകളുംഎടുത്തു മാറ്റപ്പെട്ടിരുന്നു.

അതിര്‍ത്തി നിയന്ത്രണവും, സാമ്പത്തിക അസ്വസ്ഥതകളുട ഭീതിയും ഏറ്റവുമധികം പിടികൂടിയിരിക്കുന്നത് പ്രദേശത്തെബിസിനസുകാരെയാണ്. ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ അയര്‍ലണ്ടും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍തകരാറിലാകുമെന്നാണ് ഇവര്‍ ഭയക്കുന്നത്. വിദേശനിക്ഷേപകരും ഇതേ ചിന്ത വച്ചുപുലര്‍ത്തുന്നവരാണ്.

ജൂണ്‍ 23നാണ് ബ്രെക്‌സിറ്റ് സംബന്ധിച്ച ജനഹിതപരിശോധന.

Scroll To Top